പൃഥ്വിരാജിന്‍റെ ലൂസിഫര്‍; ചിത്രീകരണം 18ന് തുടങ്ങും

മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Update: 2018-07-16 15:07 GMT
Advertising

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ പൂജ നടന്നു. ഈ മാസം 18ന് ഷൂട്ടിങ് തുടങ്ങും.

പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, സുപ്രിയ, മുരളി ഗോപി, സുജിത് വാസുദേവ് തുടങ്ങിയവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 18ന് തിരുവനന്തപുരത്താണ് ചിത്രീകരണം തുടങ്ങുക.

മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയിയും ചിത്രത്തിലുണ്ട്. സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മുരളി ഗോപീയുടേതാണ് തിരക്കഥ.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags:    

Similar News