മുന്നാഭായി മൂന്നാം ഭാഗത്തിൽ രൺബീർ കപൂറും

രൺബീർ നായകനായി സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ സ‍ഞ്ജു ഈ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി മാറി. അതിനിടെയാണ് സഞ്ജയ് ദത്തും രൺബീർ കപൂറും ഒരു ചിത്രത്തിൽ ഒരുമിച്ചെത്തുമെന്ന വാർത്തകൾ പുറത്തുവരുന്നത്.

Update: 2018-07-19 15:34 GMT
Advertising

മുന്നാഭായി പരമ്പരയുടെ മൂന്നാം ഭാഗത്തിൽ രൺബീർ കപൂറും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. അർഷാദ് വാർസി അവതരിപ്പിച്ച സർക്യൂട്ട് എന്ന കഥാപാത്രമായാകും രൺബീർ എത്തുകയെന്നാണ് സൂചന.

രൺബീർ നായകനായി സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ സ‍ഞ്ജു ഈ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്. അതിനിടെയാണ് സഞ്ജയ് ദത്തും രൺബീർ കപൂറും ഒരു ചിത്രത്തിൽ ഒരുമിച്ചെത്തുമെന്ന വാർത്തകൾ പുറത്തുവരുന്നത്. അതും മുന്നാഭായ് പരമ്പരയിലെ പുതിയ ചിത്രത്തിൽ. ചിത്രീകരണം പുരോഗമിക്കുന്ന ഷംഷേരയിലും ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. എന്നാൽ സഞ്ജയ് ദത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രത്തിൽ രൺബീർ എത്തുന്നത് കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.

സഞ്ജു തീയറ്ററിൽ എത്തിയതോടെ മുന്നാഭായ് പരമ്പരയിലെ മൂന്നാം ചിത്രത്തിന്റെ ജോലികൾ സംവിധായകൻ രാജ്കുമാർ ഹിരാനി ആരംഭിച്ചുകഴിഞ്ഞു. മൂന്നാം ഭാഗത്തിൽ അർഷാദ് വാർസിക്ക് പകരം രൺബീർ എത്തുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുമായി അടുത്ത വൃത്തങ്ങൾ ഒരു പ്രമുഖ മാസികയോടാണ് ഇക്കാര്യം അറിയിച്ചത്. ഏറെ ആരാധകരെ സ്വന്തമാക്കിയ കഥാപാത്രമാണ് അർഷാദ് വാർസി അവതരിപ്പിച്ച സർക്യൂട്ട്. സഞ്ജു സിനിമയിൽ മുന്നാ ഭായ് എന്ന കഥാപാത്രമായി രൺബീർ അഭിനയിച്ചിരുന്നു.

തിരക്കഥാ ജോലികൾ പുരോഗമിക്കുന്ന മുന്നാഭായ് 3യുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.. ഇതോടെ രൺബീറിന്റെ സാന്നിധ്യത്തെക്കുറിച്ച് സ്ഥിരീകരണം ഉണ്ടായേക്കും.

Tags:    

Similar News