ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ‘ആ രാഷ്ട്രീയക്കാര്‍’ ഒരൊറ്റ ഫ്രെയിമില്‍
അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അവതരിപ്പിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിത കഥയെ ആസ്പദമാക്കി നവാഗതനായ വിജയ് ഗട്ടെ സംവിധാനം ചെയ്യുന്ന ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിലെ ഒരു സ്റ്റില്‍ ശ്രദ്ധേയമാകുന്നു. അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അവതരിപ്പിക്കുന്നത്. ഇതിനകം തന്നെ മന്‍മോഹന്‍ സിങിന്റെ രൂപസാദൃശ്യം ചിത്രത്തില്‍ അനുപം ഖേറിന് ലഭിച്ചത് ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അനുപം ഖേര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വിവിധ ഘട്ടങ്ങളില്‍ പുറത്തുവിട്ടിരുന്നു. രാഷ്ട്രീയക്കാരനായതിനാല്‍ തന്നെ സ്വാഭാവികമായും അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലഘട്ടവും തന്റെ മന്ത്രിസഭയിലെ അംഗങ്ങളും വരും.
ആ രാഷ്ട്രീയക്കാരുടെ ചിത്രമാണ് ഇപ്പോള്‍ അനുപം ഖേര്‍ പുറത്തുവിട്ടത്. ചിത്രത്തിലെ എല്ലാ രാഷ്ട്രീയ കഥാപാത്രങ്ങളും എന്നാണ് അനൂപം ഖേര്‍ ചിത്രത്തിന് താഴെ കൊടുത്തിരിക്കുന്നത്. സംവിധായകന്റെ കഴിവിനെയും അദ്ദേഹം പുകഴ്ത്തുന്നുണ്ട്. മന്‍മോഹന്‍ സിങ്ങിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗര്‍, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം, ശിവരാജ് പാട്ടീല്‍ തുടങ്ങിയവരാണ് അനൂപം ഖേര്‍ പുറത്തുവിട്ട ചിത്രത്തിലുള്ളവര്‍. സോണിയാഗാന്ധിയായി ജര്‍മന്‍ നടി സൂസന്ന ബെന്നറ്റ് ആണ് എത്തുന്നത്. മറ്റുളളവരില്‍ ആരൊക്കെ പ്രധാനതാരങ്ങളായി ഉണ്ടാവുമെന്നൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
Introducing the entire political cast of #TheAccidentalPrimeMinister. The first of its kind motion picture from India. There are so many people behind our passionate effort. But our director @GutteVijay has really worked hard. Hope you love our labour of love.🙏@TAPMofficial pic.twitter.com/P7jeiTJXtd
— Anupam Kher (@AnupamPKher) July 23, 2018
എല്ലാവരും ചേർന്ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇരിക്കുന്നതാണ് ചിത്രം. നടനെന്ന നിലയില്‍ തന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് സിനിമയിലേതെന്ന് അനുപം ഖേര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മായങ്ക് തിവാരി എഴുതുന്ന ചിത്രം ഈ വര്‍ഷം ക്രസ്തമസ് റിലീസായി പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഇൌ സ്റ്റില്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.