ഒപ്പിട്ടവരില്‍ ഭൂരിഭാഗത്തിനും ലാലേട്ടന്‍റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യതയില്ല: സന്തോഷ് പണ്ഡിറ്റ്

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 പേര്‍ ഒപ്പിട്ട ഭീമ ഹരജിക്കെതിരെ സന്തോഷ് പണ്ഡിറ്റ്. 

Update: 2018-07-24 06:45 GMT
Advertising

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 പേര്‍ ഒപ്പിട്ട ഭീമ ഹരജിക്കെതിരെ സന്തോഷ് പണ്ഡിറ്റ്. കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ലാലേട്ടന്‍റെ കാലിനടിയിലെ മണ്ണാകുവാന്‍ പോലും യോഗ്യതയില്ലാത്തവരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

''സംസ്ഥാന ഫിലിം അവാര്‍ഡ് ദാന ചടങ്ങിനെന്നല്ല, ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയായ് പങ്കെടുക്കുവാന്‍ എന്തു കൊണ്ടും യോഗ്യനാണ് ലാലേട്ടന്‍. എന്നാലും പ്രകാശ് രാജ്... ആ കത്തില്‍ നിങ്ങളും ലാലേട്ടനെതിരെ ഒപ്പിടരുതായിരുന്നു. ഒന്നുമില്ലേലും നിങ്ങളിരുവരും..."ഇരുവര്‍" എന്ന സിനിമയില്‍ ഒന്നിച്ചു അഭിനയിച്ചവരല്ലേ. ലാലേട്ടന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും പ്രകാശ് രാജുണ്ട്. എന്നിട്ടും നിങ്ങളിങ്ങനെ ചെയ്തു. കഷ്ടം.(അസൂയ ഉണ്ടോ എന്നൊരു സംശയം).'' - ഇങ്ങനെ പോകുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്‍ബുക്ക് കുറിപ്പ്.

Tags:    

Similar News