‘മുല്‍ക്’എന്നെ കരയിച്ചു; ഇന്ത്യന്‍ മുസ്‌ലിമിന്റെ ജീവിതം ഇങ്ങനെ
റിഷി കപൂര്‍, തപ്‌സി പന്നു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനുഭവ് സിന്‍ഹ സംവിധാനം നിര്‍വഹിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഹിന്ദി ചിത്രമാണ് മുല്‍ക്
പ്രമുഖ ചരിത്രകാരിയും ഗ്രന്ഥകര്‍ത്താവുമായ റാണ സഫവി സ്‌ക്രോള്‍ ഡോട്ട് കോമിന് വേണ്ടി എഴുതിയ കുറിപ്പിന്റെ പരിഭാഷ.
ഗറം ഹവാ എന്ന സിനിമ റിലീസാകുമ്പോള്‍ ഞാന്‍ കൗമാരക്കാരിയായിരുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ജീവിതത്തില്‍ അതുവരെ ഒരു സിനിമ പോലും കണ്ടിട്ടില്ലാത്ത എന്റെ മുത്തശ്ശിയടക്കം വീട്ടിലെ എല്ലാവരും ലക്നോവില്‍ പോയി ആ സിനിമ കണ്ടു. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു സിനിമാ പ്രേമിയായിരുന്നു. ഇറങ്ങുന്ന ഓരോ സിനിമയും വിടാതെ കാണും. ചിലപ്പോള്‍ ഒറ്റക്ക്, അല്ലെങ്കില്‍ അച്ഛന്റെയും അമ്മയുടെയും കൂടെ, ചിലപ്പോഴൊക്കെ കൂട്ടുകാരുടെ കൂടെയും. പക്ഷെ, എനിക്ക് പോലും മുത്തശ്ശി ഞങ്ങളുടെ കൂടെ സിനിമ കാണാന്‍ വരുന്നു എന്നത് സന്തോഷകരമായ കാര്യമായിരുന്നു, അവര്‍ എന്ത് കൊണ്ടാണ് വരുന്നത് എന്ന് മനസ്സിലായില്ലെങ്കിലും.
1960 കളിലും 70 കളിലും തീര്‍ത്തും മതേതരത്വവും തുറന്ന ചിന്താഗതിയും വെച്ചുപുലര്‍ത്തിയിരുന്ന ഒരു കുടുംബത്തില്‍ വളര്‍ന്നത്‌കൊണ്ട് തന്നെ എനിക്കൊരിക്കലും അസഹിഷ്ണുത നേരിടേണ്ടി വന്നിട്ടേയില്ല, അങ്ങനെയൊന്ന് നിലനില്‍ക്കുന്നതായിട്ട് പോലും എനിക്കറിയില്ലായിരുന്നു. ഇന്ത്യാ വിഭജനത്തെ കുറിച്ച് ഞാനാകെ കേട്ടത് എന്റെ മുത്തശ്ശന്റെ ഒരു പ്രസ്താവന മാത്രമായിരുന്നു. 1947 ലെ വിഭജന സമയത്തു മുസ്ലിം രാജ്യത്തേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് 'വഹാം കെ ഖുദാ കോ മേരാ സലാം കഹ്ന' അവിടെയുള്ള ദൈവത്തോട് എന്റെ അഭിവാദ്യം അറിയിക്കൂ എന്നായിരുന്നു.
ദൈവം ഏതെങ്കിലും ഒരു രാജ്യത്ത് മാത്രമായി കുടികൊള്ളുന്നവനല്ല എന്നും ഒരു ഇസ്ലാമിക രാജ്യം എന്ന ചിന്താഗതിയോട് തനിക്ക് യോജിക്കാന്‍ കഴിയില്ല എന്നുമൊക്കെയാണ് ആ മറുപടിയിലൂടെ അദ്ദേഹം പ്രകടമാക്കിയത്. എന്റെ മുത്തശ്ശനെയും ഞങ്ങളുടെ കുടുംബത്തിലെ മറ്റുള്ളവരെയും സംബന്ധിച്ചിടത്തോളം ഇന്ത്യയായിരുന്നു ഞങ്ങളുടെ രാജ്യം, ഇന്ത്യയില്‍ തന്നെ ജീവിച്ചു ഇവിടെത്തന്നെ മരിക്കണമായിരുന്നു. അതു സംബന്ധിയായി മറ്റു ചര്‍ച്ചകളൊന്നും വീട്ടില്‍ നടന്നിരുന്നില്ല.
ഇന്ത്യക്കാര്‍ എന്നത് മാത്രമായിരുന്നു ഞങ്ങളുടെ അസ്ഥിത്വം. അതുകൊണ്ട് തന്നെ സിനിമ വിനിമയം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സന്ദേശത്തെ കുറിച്ചോ അതിന്റെ പ്രമേയത്തെ കുറിച്ചോ ബോധവാനല്ലാതെ തീര്‍ത്തും നിര്‍വികാരനായിട്ടാണ് ഞാനത് കണ്ടത്. അതുകൊണ്ടായിരിക്കണം സിനിമയുടെ ആദ്യ പാതി മുഴുവന്‍ അമ്മുമ്മയും അമ്മയും അമ്മാവനുമൊക്കെ തേങ്ങിക്കൊണ്ടിരുന്നത് ഞാനറിയാതിരുന്നത്. ഇടവേളയിലാണ് അവരുടെ ചുവന്നു കലങ്ങിയ കണ്ണുകള്‍ ഞാന്‍ കാണുന്നത്. സിനിമകള്‍ കണ്ടുകൊണ്ടിരിക്കെ ഞാനും കറയാറുണ്ട്, പ്രത്യേകിച്ച് ദുരന്ത കഥകള്‍ പറയുന്ന സിനിമകള്‍. പക്ഷെ, ഈ സിനിമ പറയുന്ന ദുരന്ത കഥയെന്തെന്ന് എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല.
എന്നെയാരും ഒറ്റുകാരനെന്ന് വിളിച്ചിട്ടില്ല, 17 വര്‍ഷത്തെ എന്റെ ജീവിതത്തിനിടയില്‍ എന്റെ ദേശക്കൂറ് ഒരിടത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുമില്ല. അക്കാരണത്താല്‍ തന്നെ സിനിമയിലെ കഥാപത്രങ്ങള്‍ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ കുറിച്ച് എനിക്ക് മനസ്സിലായതുമില്ല. സിനിമ ക്ലൈമാക്‌സിലെത്തിയപ്പോള്‍ തേങ്ങലുകള്‍ കേട്ടത് ഞാനോര്‍ക്കുന്നുണ്ട്. ബല്‍രാജ് സാഹ്നിയുടെ ഉമ്മ താന്‍ മണവാട്ടിയായി കയറിവന്ന വീട് വിട്ട് പോകേണ്ടിവരുന്നതിലുള്ള വിഷമം കാരണം ഒളിച്ചുനില്‍ക്കുന്ന രംഗമായിരുന്നു അത്. വിഭജനം തീര്‍ത്ത മുറിവും ഉറ്റവര്‍ രാജ്യം വിട്ടുപോകുന്നത് കാണേണ്ടി വന്നതിലുള്ള വേദനയുമൊക്കെ കാരണമാണ് അമ്മുമ്മയും അമ്മയുമൊക്കെ ആ സിനിമ കാണുമ്പോള്‍ കണ്ണീര്‍ വാര്‍ത്തത്.
സിനിമ കണ്ടിട്ട് തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ലെന്നും എന്നാല്‍ മുതിര്‍ന്നവര്‍ കരഞ്ഞത് ഓര്‍ക്കുന്നുവെന്നും എന്റെ കസിന്‌സും സഹോദരങ്ങളുമൊക്കെ പറയാറുണ്ട്. ഇന്ന്, മുല്‍ക് കണ്ടുകൊണ്ടിരിക്കെ 1974 ലെ ആ ദിനം ഞാനോര്‍ത്തു. സിനിമ തുടങ്ങുമ്പോഴുള്ള ഗാനം അവസാനിക്കുകയും കഥ തിരശീലയില്‍ തെളിയാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ എനിക്ക് കണ്ണുനീര്‍ തടഞ്ഞുനിര്‍ത്താനായില്ല. ശാഹിദ് തീവ്രവാദിയായപ്പോള്‍ ഞാന്‍ കരഞ്ഞു.
ശുഭകരമായ ഒരു ഭാവി മുന്നിലുണ്ടായിരുന്നിട്ടും സ്വന്തം രാജ്യത്തെ ജനങ്ങളെ ബോംബെറിഞ്ഞു കൊല്ലാന്‍ വിധം മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട ഒരു ചെറുപ്പക്കാരന് വേണ്ടിയാണ് ഞാന്‍ കണ്ണുനീര്‍ പൊഴിച്ചത്. ഇസ്ലാം നിരപരാധികളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നെന്ന് യുവാക്കളെയും യുവതികളെയുമൊക്കെ പറഞ്ഞു വിശ്വസിപ്പിക്കുന്നത് ആലോചിച്ചിട്ടായിരുന്നു ഞാന്‍ കരഞ്ഞത്. സ്വന്തം മതത്തെ കുറിച്ചുള്ള മുസ്ലിംകളുടെ അജ്ഞതയെ കുറിച്ചും മതഗ്രന്ഥങ്ങളെ അവരെ വഴിതെറ്റിക്കാന്‍ ഉപയോഗിക്കുന്നതുമൊക്കെയാണ് എന്നെ ഖിന്നനാക്കിയത്. ഒരു പ്രശ്‌നം നിലനില്‍ക്കുന്നു എന്ന് നാം സ്വയം ഉള്‍ക്കൊള്ളുകയും അതിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാവുകയും ചെയ്യേണ്ടിയിരിക്കുന്നു. ഖുര്ആനില് നിന്ന് സൂക്തങ്ങള്‍ അടര്‍ത്തിയെടുത്തു അവയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിന് പകരം ഖുര്‍ആന്‍ മുഴുവനായും മുസ്ലിംകള്‍ക്ക് പഠിപ്പിച്ചുകൊടുക്കാനുള്ള വഴി നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
നമ്മളൊക്കെ നമ്മുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും അവരെ മറ്റുള്ളവര്‍ വഴി തെറ്റിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍, വിശിശ്യ വാട്‌സാപ്പ്, ആണ് എല്ലാ മതത്തിലും വിഭാഗത്തിലും പെട്ട ദുര്‍ബ്ബലമനസ്‌കരെ ചൂഷണം ചെയ്യുന്നത്. ഒരു മതത്തില്‍ പെട്ടവരും ചൂഷകരില്‍ നിന്നും സംരക്ഷിതരല്ല.
തങ്ങളുടെ മകന്‍ തീവ്രവാദത്തിലേക്ക് ആകൃഷ്ടനായിരിക്കുന്നു എന്നതിനെ കുറിച്ചുള്ള ശാഹിദിന്റെ കുടുംബത്തിന്റെ അറിവില്ലായ്മയെ കുറിച്ചോര്‍ത്താണ് ഞാന്‍ കരഞ്ഞത്. നമ്മളൊക്കെ നമ്മുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും അവരെ മറ്റുള്ളവര്‍ വഴി തെറ്റിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍, വിശിശ്യ വാട്‌സാപ്പ്, ആണ് എല്ലാ മതത്തിലും വിഭാഗത്തിലും പെട്ട ദുര്‍ബ്ബലമനസ്‌കരെ ചൂഷണം ചെയ്യുന്നത്. ഒരു മതത്തില്‍ പെട്ടവരും ചൂഷകരില്‍ നിന്നും സംരക്ഷിതരല്ല. സിനിമയിലെ ഒരു ഡയലോഗ് 'തീവ്രവാദം ഒരു ക്രിമിനല്‍ പ്രവര്‍ത്തിയാണ്, മതകീയ പ്രവര്‍ത്തിയല്ല' എന്നാണ്.
ബിലാല്‍ വിധേയനായ എല്ലാ അപമാനത്തിന്റെ പേരിലും ഞാന്‍ കരഞ്ഞു. ഞാന്‍ അയാള്‍ക്കൊപ്പം ജീവിക്കുകയായിരുന്നു. ഇന്ത്യയിലെ ജയിലുകളില്‍ തീവ്രവാദാരോപിതരായി വിചാരണ പോലുമില്ലാതെ കഴിയുന്ന ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാരെക്കുറിച്ചു ദിനേനയെന്നോണം കേള്‍ക്കുന്നതാണ്. തെളിവുകള്‍ക്കപ്പുറം മുന്‍ധാരണകളാണ് ആ ചെറുപ്പക്കാരെയൊക്കെയും അഴികള്‍ക്കുള്ളിലാക്കിയത്.
‘പാകിസ്ഥാനിലേക്ക് പോകൂ എന്ന് ശാഹിദിന്റെ വീടിന്റെ ചുമരുകള്‍ക്ക് മുകളില്‍ എഴുതിവെച്ചത് കണ്ട് ഞാന്‍ കരഞ്ഞു. അസഹിഷ്ണുത എന്താണെന്ന് ഞാനിന്ന് തിരിച്ചറിയുന്നു. എനിക്കത് പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്നു.
'പാകിസ്ഥാനിലേക്ക് പോകൂ എന്ന് ശാഹിദിന്റെ വീടിന്റെ ചുമരുകള്‍ക്ക് മുകളില്‍ എഴുതിവെച്ചത് കണ്ട് ഞാന്‍ കരഞ്ഞു. അസഹിഷ്ണുത എന്താണെന്ന് ഞാനിന്ന് തിരിച്ചറിയുന്നു. എനിക്കത് പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്നു. ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് ഒരാളുമായി അയാള്‍ തന്നെ തുടങ്ങിവെച്ച ഒരു സംഭാഷണത്തിന്റെ അവസാനത്തില്‍ അപ്പോള്‍ ഐഎസ്‌ഐഎസ് ചെയ്യുന്നതോ എന്ന് അയാള്‍ ചോദിച്ചപ്പോള്‍ എനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകവും ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത ഐഎസ്‌ഐഎസ് ചെയ്യുന്നതും തമ്മിലെന്ത് ബന്ധമെന്ന് എനിക്കൂഹിക്കാനേ കഴിഞ്ഞില്ല. അവര്‍ അവരെ കുറിച്ച് സ്വയം മുസ്ലിംകള്‍ എന്ന് വിളിക്കുകയും ഞാന്‍ ഒരു മുസ്ലിം ആവുകയും ചെയ്തത് കൊണ്ടാണോ എനിക്കാ ചോദ്യം നേരിടേണ്ടി വന്നത്? അയാളുടെ കണ്ണില്‍ ഞാനൊരു ഇന്ത്യക്കാരന്‍ അല്ലെ? ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ള ആളുകള്‍ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ തന്നെ എന്റെ രാജ്യത്തെ നിയമ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുള്ള അവകാശം എനിക്കില്ലേ?
മുറാദ് അലിക്ക് തന്റെ ദേശഭക്തിയും ദേശക്കൂറും തെളിയിക്കേണ്ടി വന്നത് കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു. ഞാനെന്റെ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്, പക്ഷെ എനിക്കത് തെളിയിക്കേണ്ട അവസ്ഥ വരരുത്. മറ്റു മതക്കാരായ ആളുകള്‍ക്ക് ഇല്ലാത്തതു പോലെത്തന്നെ. അപരവല്‍ക്കരണത്തോട് നിരന്തരം പോരാടിക്കൊണ്ടേയിരിക്കണമെന്നും ഞങ്ങള്‍ എന്നതില്‍ നിന്നും നമ്മളും അവരും എന്നതിലേക്ക് രാജ്യത്തെ ചര്‍ച്ചാരീതികള്‍ മാറിയിട്ടുണ്ടെന്നും മനസ്സിലാക്കേണ്ടി വന്നപ്പോഴും ഞാന്‍ കരഞ്ഞു. എനിക്കെന്റെ രാജ്യം ഉപേക്ഷിച്ചു പോകേണ്ടെന്ന് മുറാദ് അലി പറയുമ്പോഴും ഞാന്‍ കരഞ്ഞു.
മുറാദ് അലിക്ക് തന്റെ ദേശഭക്തിയും ദേശക്കൂറും തെളിയിക്കേണ്ടി വന്നത് കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു. ഞാനെന്റെ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്, പക്ഷെ എനിക്കത് തെളിയിക്കേണ്ട അവസ്ഥ വരരുത്. മറ്റു മതക്കാരായ ആളുകള്‍ക്ക് ഇല്ലാത്തതു പോലെത്തന്നെ.
ഞങ്ങള്‍ ഗള്‍ഫില്‍ ആയിരുന്ന സമയത്തു കാനഡയിലേക്ക് ഒരു കുടിയേറ്റവിസയോ അമേരിക്കയിലേക്ക് ഒരു ഗ്രീന്‍ കാര്‍ഡോ ഓഫര്‍ ചെയ്യപ്പെട്ടപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ പ്രതികരണം എനിക്ക് ഓര്‍മ്മയുണ്ട്. 'ഞാന്‍ ജനിച്ചുവളര്‍ന്ന രാജ്യം എന്തിനുപേക്ഷിക്കണം? എനിക്കെന്റെ രാജ്യത്ത് കിടന്ന് തന്നെ മരിക്കണം' അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ തിരിച്ചു ഇന്ത്യയിലേക്ക് തന്നെ വരുന്നത്.
ഇന്ന് ഇന്ത്യയില്‍ ഒരു മുസ്ലിമായിരിക്കുന്നതിന്റെ പ്രതിസന്ധിയെ കുറിച്ചോര്‍ത്തു ഞാന്‍ കരഞ്ഞു. ഗരം ഹവാ കാണുന്ന സമയത്തു ഇന്ത്യക്കാരി എന്നത് മാത്രമായിരുന്നു എന്റെ അസ്ഥിത്വം. ഒടുക്കം, ഒരുപാട് ആരതികള്‍ ഈ ലോകത്തുണ്ടല്ലോ എന്ന ആശ്വാസം നല്‍കിയ ആനന്ദത്താലും ഞാന്‍ കരഞ്ഞു. അപരത്വത്തിന്റെ അന്ധകാരത്തെ വെളിച്ചം കൊണ്ട് അകറ്റുന്ന ഒരുപാട് ആണും പെണ്ണുമായിട്ടുള്ള സുഹൃത്തുക്കള്‍ എന്റെ ജീവിതത്തില്‍ ഉണ്ടല്ലോ എന്നോര്‍ത്തും ഞാന്‍ കരഞ്ഞു. അവര് മാത്രമാണെന്റെ സ്‌നേഹമര്‍ഹിക്കുന്നത് എന്നത് കൊണ്ടാണ് ഞാന്‍ കരഞ്ഞത്.