2015ലെ പ്രളയത്തില്‍ ഞങ്ങളും ഇതേ അവസ്ഥയിലായിരുന്നു, ദേശീയ മാധ്യമങ്ങള്‍ ദുരന്തത്തെ അവഗണിക്കുന്നു; കേരളത്തിന് 10 ലക്ഷത്തിന്റെ കൈത്താങ്ങുമായി സിദ്ധാര്‍ത്ഥ്

എല്ലാവരോടും അപേക്ഷിക്കുകയാണ്, യാചിക്കുകയാണ്, കേരളത്തെ രക്ഷിക്കണം..താരം ട്വിറ്ററില്‍ കുറിച്ചു.

Update: 2018-08-17 05:13 GMT
Advertising

2015ല്‍ ചെന്നൈ നഗരവും പരിസരവും പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്‍പന്തിയിലായിരുന്നു തമിഴ് യുവതാരം സിദ്ധാര്‍ത്ഥ്. കേരളം പ്രളയക്കെടുതിയില്‍ തകരുമ്പോളും കൈത്താങ്ങുമായി താരമെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷമാണ് സിദ്ധാര്‍ത്ഥ് സംഭവാന ചെയ്തത്.

എല്ലാവരോടും അപേക്ഷിക്കുകയാണ്, യാചിക്കുകയാണ്, കേരളത്തെ രക്ഷിക്കണം..താരം ട്വിറ്ററില്‍ കുറിച്ചു. 2015ല്‍ തമിഴ്നാട്ടിലുണ്ടായ പ്രളയമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ ദയവ് ചെയ്ത് കേരളത്തിലേക്ക് ശ്രദ്ധ തിരിച്ച് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സിദ്ധാര്‍ത്ഥ് ആവശ്യപ്പെട്ടു. ദേശീയ മാധ്യമങ്ങള്‍ ദുരന്തത്തെ അവഗണിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് കുറിച്ചു.

#keralaDonationChallenge എന്നൊരു ക്യാമ്പയിന്‍ ഇതിന്റെ ഭാഗമായി സിദ്ധാര്‍ത്ഥ് ആരംഭിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് കൊണ്ടുവരണമെന്നും സിദ്ധാര്‍ത്ഥ് ആവശ്യപ്പെട്ടു.

കൊച്ചി എയര്‍പോര്‍ട്ട് വെള്ളത്തില്‍ മുങ്ങിയ ചിത്രത്തോടൊപ്പം ഓസ്കര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ദേശീയ മാധ്യമങ്ങള്‍ക്ക് കേരളത്തിലെ പ്രളയക്കെടുതിയുടെ തീവ്രതയെക്കുറിച്ച് വല്ല അറിവുമുണ്ടോ എന്നും പൂക്കൂട്ടി ചോദിക്കുന്നു.

Tags:    

Similar News