അവിടെ വാഴ വെട്ടാന്‍ വരരുത്, ഇത് പറയാന്‍ ഒരു പാര്‍ട്ടി മെമ്പര്‍ഷിപ്പും വേണ്ട; അജു വര്‍ഗീസ് വീണ്ടും
മലയാളികളെ അപമാനിച്ച റിപബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ മലയാള സിനിമാ താരം അജുവര്‍ഗീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അജുവര്‍ഗീസ് വീണ്ടും തന്റെ നിലപാട് വ്യക്തമാക്കിയത്. അര്‍ണബിനെതിരെ അജു ഇന്നലെയും പോസ്റ്റ് ഇട്ടിരുന്നു. മോനെ ഗോസ്വാമി നീ തീര്‍ന്നു എന്നായിരുന്നു അദ്ദേഹത്തിന്റ ആദ്യ പോസ്റ്റ്. വന്‍ സ്വീകരണമാണ് ഇതിന് ലഭിച്ചത്. എന്നാല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വിമര്‍ശവുമായി രംഗത്ത് എത്തിയിരുന്നു. അജുവിന്റെ സിനിമ ഇനി കാണില്ലെന്ന തരത്തില്‍ അവര്‍ പോസ്റ്റിന് താഴെ രേഖപ്പെടുത്തുകയും ചെയ്തു.
അജു വര്‍ഗീസിന്റ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഒരു ദുരന്തം വന്നപ്പോൾ കൂടെ കൈ പിടിച്ചു കട്ടക്ക് കൂടെ നിന്നവരാ ഞങ്ങൾ മലയാളികൾ കൂടെ ഇവിടുത്തെ ഞങ്ങളുടെ മാധ്യമങ്ങളും. അന്നൊന്നും ഒരു ദേശിയ മാധ്യമവും ഇത്രേ ഉറക്കെ ശബ്ദിച്ചു കണ്ടും ഇല്ല കെട്ടും ഇല്ല. ഇന്ന് അത് അതിജീവിച്ചു വരുമ്പോൾ ശെരിയാ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും പക്ഷെ അത് ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞു തീർക്കും, അവിടെ വാഴ വെട്ടാൻ വരരുത്. ഇത് പറയാൻ ഒരു പാർട്ടി മെംബെര്ഷിപ്പും വേണ്ട, മലയാളി ആയാൽ മതി.
റിപബ്ലിക് ടിവിയില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് അര്‍ണബ് മലയാളികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തിനുള്ള യു.എ.ഇയുടെ സഹായ വാഗ്ദാനം സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു പരാമര്‍ശം. രൂക്ഷ പ്രതികരണവുമായാണ് മലയാളികള്‍ രംഗത്ത് എത്തിയത്. റിപബ്ലിക് ടിവിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ മലയാളികളുടെ പ്രതിഷേധം നിറയുകയാണ്.