പ്രണയിച്ച് മമ്മൂട്ടിയും റായ് ലക്ഷ്മിയും; കുട്ടനാടന്‍ ബ്ലോഗിലെ പാട്ട് കാണാം
വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
കുട്ടനാട്ടുകാരനായി മമ്മൂട്ടി എത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാനത്തെ മാരിവില്‍ ചിറകില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്.
സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, റായ് ലക്ഷ്മി , അനു സിതാര, ഷംന കാസിം, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തിരക്കഥാകൃത്ത് സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
പ്രദീപാണ് ഛായാഗ്രാഹണം. സംഗീതം . ശ്രീനാഥ് പശ്ചാത്തല സംഗീതം ബിജിപാല്‍. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.