തിയറ്റര്‍ തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കും ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടവര്‍ക്കും നന്ദി; രാമലീല റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം 

സെപ്തംബർ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം..!! 

Update: 2018-09-29 05:07 GMT
Advertising

രാമലീല റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം തികയുന്ന അവസരത്തില്‍ നന്ദി പറഞ്ഞു കൊണ്ട് സംവിധായകന്‍ അരുണ്‍ ഗോപി. സെപ്തംബര്‍ 28 എന്ന ദിവസത്തെ കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓര്‍ക്കാനാവില്ലെന്ന് കുറിച്ചുകൊണ്ടാണ് അരുണ്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്. രാമലീല കാണരുതെന്ന് വിളിച്ചു കൂവിയ ചാനലുകൾക്കു തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കു ബഹിഷ്കരിക്കാൻ നിര്‍ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി പറയുന്നതായി അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായതിന് ശേഷം ദിലീപിന്റെതായി പുറത്തു വന്ന ചിത്രമായിരുന്നു രാമലീല. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ പ്രതിഷേധങ്ങളെ കാറ്റില്‍ പറത്തി വന്‍വിജയമാണ് രാമലീല നേടിയത്.

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സെപ്തംബർ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങൾക്കും തിയറ്റർ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങൾക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം...!! പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നൽകി അവർ ഞങ്ങളെ അനുഗ്രഹിച്ചു..!! നന്ദി പറഞ്ഞാൽ തീരാത്ത കടപ്പാടുകൾക്കു നടുവിൽ ഇതാ ഒരു വർഷം, രാമലീല കാണരുതെന്ന് വിളിച്ചു കൂവിയ ചാനലുകൾക്ക് തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കു ബഹിഷ്കരിക്കാൻ നിര്‍ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നൽകിയ ഈ വിജയത്തിന് !!!

സ്നേഹപൂർവ്വം....

അരുൺ ഗോപി

സ്പെറ്റംബർ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങൾക്കും തിയേറ്റർ...

Posted by Arun Gopy on Thursday, September 27, 2018

ये भी पà¥�ें- രാമലീല റിലീസ് തിയതി പ്രഖ്യാപിച്ചു

ये भी पà¥�ें- രാമലീല തിയറ്ററുകളില്‍

Tags:    

Similar News