ബി.ജെ.പി നേതാവ് എച്ച്. രാജയെ പരിഹസിച്ച് വിജയ് സേതുപതി
തെറ്റായ പ്രചരണങ്ങളേ പെട്ടെന്ന് പടരൂ, അത് പണം കൊടുത്താൽ കിട്ടില്ലെന്ന്’ പരിഹാസത്തോടെ സേതുപതി തുറന്നടിച്ചു
തന്റെ വീട്ടിൽ നടന്ന ആദായ നികുതി റെയ്‌ഡിനെ പരിഹസിച്ച് നടൻ വിജയ് സേതുപതി. സേതുപതിയുടെ പുതിയ സിനിമ 96 ന്റെ പ്രചരണത്തിനിടയിൽ നടന്ന ചോദ്യത്തിനാണ് മറുപടിയായി പരിഹാസത്തോടെ ബി.ജെ.പി നേതാവ് എച്ച്.രാജയുടെ പഴയെ ട്വീറ്റിനെ ഓർമിപ്പിച്ച് പരിഹസിച്ചത്.
‘അവരെന്റെ വീട്ടിൽ സർവേക്ക് എന്ന് പറഞ്ഞാണ് വന്നത്. ‘സർവേക്ക് മാത്രം’ എന്ന രൂപത്തിൽ ഒരു പരിപാടിയുണ്ടെന്ന് അപ്പോഴാണ് ഞാൻ അറിയുന്നത്. ഇത് ഒരിക്കലും റെയ്‌ഡ് അല്ല. അവർ പറഞ്ഞു. അത് നല്ലതായിരുന്നു. തെറ്റായ പ്രചരണങ്ങളേ പെട്ടെന്ന് പടരൂ, അത് പണം കൊടുത്താൽ കിട്ടില്ലെന്ന്’ പരിഹാസത്തോടെ സേതുപതി തുറന്നടിച്ചു.
‘തെറ്റായത് പറഞ്ഞു പ്രശസ്തനാവുക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. നമ്മുടെ സംസ്ഥാനത്താണെങ്കിൽ പൊതു ജന മധ്യത്തിൽ തെറ്റായ വല്ലതും പറയണം, ശേഷം താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയണം. അത് താനല്ല തന്റെ അഡ്മിൻ ചെയ്തതാണെന്നും അല്ലെങ്കിൽ എന്റെ ശബ്ദം അനുകരിച്ച് നിർമിച്ചതാണെന്നും പറയണം. അങ്ങനെയാണെങ്കിൽ ഉദ്യോഗസ്ഥരാരും എന്റെ വീട് റെയ്‌ഡ് ചെയ്യില്ല. അവരെന്റെ വീടിന്റെ സെറ്റ് പോലത്തെ സ്ഥലമാണ് റെയ്‌ഡ് ചെയ്തത്, അതൊരിക്കലും എന്റെ വീടായിരുന്നില്ല’; സേതുപതി പറയുന്നു.
ഈയടുത്ത് തമിഴ്നാട് പോലീസിനെയും ഹൈ കോടതിയെയും കുറ്റപ്പെടുത്തി എച്ച്. രാജ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് ഭയന്ന് അത് താനല്ലെന്നും തന്റെ അഡ്മിൻ ചെയ്തതാണെന്നും പറഞ്ഞായിരുന്നു രക്ഷപെട്ടത്. അത് പോലെ തന്നെ കോടതിയെ കുറ്റപെടുത്തിയുള്ള വിഡിയോയും സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. അത് വ്യാജമാണെന്നായിരുന്നു രാജ പിന്നീട് പറഞ്ഞത്.