‘രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് അവാര്‍ഡ് വാങ്ങാനാണ് പോയത്’; ദേശീയ അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് ഫഹദ്
തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശിയ അവാർഡ് ലഭിച്ചിട്ട് അത് വാങ്ങാതെ തിരിച്ച് വന്നതിനെ കുറിച്ച് ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. രാഷ്ട്രപതിയുടെ കൈയിൽ നിന്നും അവാർഡ് വാങ്ങാനാണ് പോയതെന്നാണ് ഫഹദ് ഫാസിൽ പറഞ്ഞത്. അതിന് വിരുദ്ധമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അവാർഡ് വിതരണം ചെയ്യുന്നതിലുള്ള പ്രതിഷേധം കാരണം തിരിച്ചു പറന്നുവെന്നാണ് ഫഹദ് ഫാസിൽ വെളുപ്പെടുത്തിയിരിക്കുന്നത്.
‘ഞാന്‍ പോയത് രാഷ്ട്രപതിയുടെ അവാര്‍ഡ് വാങ്ങാന്‍ ആണ്. അവിടെ ചെന്നപ്പോള്‍ അറിഞ്ഞു അത് വേറെ ആരോ ആണ് കൊടുക്കുന്നത് എന്ന്. അതോടെ അടുത്ത വണ്ടി പിടിച്ചു ഞാന്‍ ഇങ്ങു പോന്നു”. അപ്പോള്‍ വരത്തന്റെ ഷൂട്ടിംഗ് നടക്കുകയിരുന്നു എന്നും, അങ്ങിനെ ഒരു തീരുമാനം എടുത്തത് കൊണ്ട് തന്റെ സിനിമാ ജീവിതത്തില്‍ പിന്നീട് പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും ഫഹദ് ഫാസില്‍ പറയുന്നു. അത് കിട്ടിയിരുന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല എന്നും ഫഹദ് തുറന്നു പറഞ്ഞു.
അതെ സമയം ഫഹദിന്റെ വരത്തൻ മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഷറഫുദ്ധീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് വരത്തനിൽ ഫഹദിന്റെ കൂടെ അഭിനയിച്ചിട്ടുള്ളത്.