നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഇന്റര്‍നെറ്റ് ചാനലുകളെ നിയന്ത്രിക്കണമെന്ന് ബോംബെ ഹൈക്കോടതി

അശ്ലീല ഉള്ളടക്കങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിനും ധാര്‍മികതയ്ക്കും യോജിച്ചതല്ലെന്ന് കാണിച്ച് അഡ്വക്കറ്റ് ദിവ്യ ഗോണ്ടിയ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി

Update: 2018-10-06 05:42 GMT
Advertising

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ചാനലുകളെ നിയന്ത്രിക്കണമെന്ന് ബോംബെ ഹൈക്കോടതി. ഈ ഇന്റര്‍നെറ്റ് ചാനലുകളിലെ അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബോംബെ ഹൈക്കോടതി. ഓണ്‍ലൈന്‍ ചാനലുകള്‍ അശ്ലീല ഉള്ളടക്കത്തിന് പുറമേ പ്രാകൃതവും, ലൈംഗിക ചുവയുള്ളതും അപകീര്‍ത്തികരവുമായ ഭാഷയും പലവിധത്തിലുള്ള അക്രമങ്ങളും പ്രക്ഷേപണം ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു. അശ്ലീല ഉള്ളടക്കങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിനും ധാര്‍മികതയ്ക്കും യോജിച്ചതല്ലെന്ന് കാണിച്ച് അഡ്വക്കറ്റ് ദിവ്യ ഗോണ്ടിയ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ഭൂഷണ്‍ ധര്‍മാധികാരി, ജസ്റ്റിസ് മുരളിധര്‍ ഗിരാത്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രശ്‌നത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ വാര്‍ത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തോട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പരമ്പരകളും മറ്റ് പ്രദര്‍ശനങ്ങളുമുള്‍പ്പെടെ പ്രക്ഷേപണം ചെയ്യുന്നതിന് മുമ്പ് നിരീക്ഷിക്കാനുള്ള പ്രത്യേക സമിതി തയ്യാറാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Tags:    

Similar News