പല ട്രാക്കുകളിലൂടെ മുന്നോട്ടു പോകുന്ന കഥയാണ്; ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പൃഥ്വിരാജ്

ഈ സിനിമയുടെ കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ പ്രയാസമാണ്. അത് സിനിമ കാണുമ്പോള്‍ മനസിലാവും.

Update: 2018-10-09 05:34 GMT
Advertising

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ബോളിവുഡില്‍ നിന്നും വിവേക് ഒബ്റോയി ..ലൂസിഫറില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങളെന്ത് വേണം. സിനിമയെക്കുറിച്ച് ആലോചനകള്‍ നടക്കുമ്പോള്‍ വിവേക് തങ്ങളുടെ മനസിലുണ്ടായിരുന്നുവെന്നാണ് പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

'ടിയാന്റെ സമയത്ത് ഹൈദരാബാദില്‍ വച്ച് ലൂസിഫറിന്റെ ആദ്യ ആലോചനകള്‍ നടക്കുമ്പോള്‍ത്തന്നെ വിവേക് ഞങ്ങളുടെ മനസിലുണ്ടായിരുന്നു. ഞാനും മുരളിയും അന്ന് സംസാരിച്ചത് ഓര്‍ക്കുന്നു. വിവേക് ഒബ്‌റോയ്‌യുടെ ലുക്ക് ഉള്ള ഒരാള്‍ എന്നാണ് ഞങ്ങള്‍ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. വിവേകിന് മലയാളസിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടാവുമോ എന്നൊന്നും അന്ന് അറിയില്ലായിരുന്നു. '9 എന്ന സിനിമയുടെ ഷൂട്ടിങിനായി മണാലിയില്‍ ഉള്ളപ്പോഴാണ് വിവേകിനെ ഫോണില്‍ വിളിക്കുന്നത്. വളരെ താല്‍പര്യത്തോടെയാണ് അന്ന് പ്രതികരിച്ചതെന്ന് പൃഥി പറഞ്ഞു.

Full View

ഈ സിനിമയുടെ കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ പ്രയാസമാണ്. അത് സിനിമ കാണുമ്പോള്‍ മനസിലാവും. പല ട്രാക്കുകളിലൂടെയൊക്കെ മുന്നോട്ടുപോകുന്ന കഥയാണ്. പക്ഷേ എനിക്ക് പറ്റുന്നത് പോലെ ഞാന്‍ കഥ പറഞ്ഞു. ഞാന്‍ പറഞ്ഞത് കൃത്യമായി അദ്ദേഹം മനസ്സിലാക്കിയതില്‍ സന്തോഷം തോന്നി. ആ ഫോണ്‍കോളില്‍ത്തന്നെ എന്നോട് അദ്ദേഹം പറഞ്ഞു, ഈ കഥാപാത്രവും സിനിമയും എന്തായാലും താന്‍ ചെയ്യുമെന്ന്. പിന്നീട് വിവേകിനെ ഞാന്‍ കാണുന്നത് ലൂസിഫറിന്റെ സെറ്റിലാണ്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ മനസ്സില്‍ നമ്മള്‍ സിനിമ കാണുമല്ലോ, ദൈവം സഹായിച്ച് വളരെ നല്ലപോലെ തന്നെ സിനിമ മുന്നോട്ട് പോകുന്നുണ്ടെന്ന് പൃഥി പറഞ്ഞു.

ഇത്രയും വലിയ താരനിരയ്‌ക്കൊപ്പം സംവിധാനം ചെയ്യാന്‍ സാധിക്കുക. അത് വലിയ കാര്യമാണ്. അതില്‍ പൂര്‍ണബോധവനാണ് ഞാന്‍. നടനായിരിക്കുമ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്, സിനിമ എന്നത് കൂട്ടുത്തരവാദിത്തമാണ്. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് സിനിമ നന്നാകുയുള്ളൂ. എന്റെ അസോഷ്യേറ്റ്‌സിനും ക്യാമറമാനും കലാസംവിധായകനും അവരുടെ സഹായികള്‍ക്കും എല്ലാം ഈ സിനിമയെക്കുറിച്ച് പൂര്‍ണമായും അറിയാം പൃഥി പറഞ്ഞു.

പതിനാറ് വര്‍ഷമായി 45ഓളം സിനിമകളുടെ ഭാഗമായി. കരിയറില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയ തിരക്കഥയാണ് ലൂസിഫറിന്റേതെന്ന് വിവേക് ഒബ്റോയി പറഞ്ഞു.

ये भी पà¥�ें- പൃഥ്വിരാജിന്‍റെ ലൂസിഫര്‍; ചിത്രീകരണം 18ന് തുടങ്ങും

ये भी पà¥�ें- മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ ലൂസിഫര്‍; ഫസ്റ്റ് ലുക്ക് പുറത്ത് 

ये भी पà¥�ें- പൃഥ്വിരാജ് സംവിധാനം, മോഹന്‍ലാല്‍ നായകന്‍; ലൂസിഫര്‍ വരുന്നു

Tags:    

Similar News