മീ ടൂ: നാനാ പടേക്കറെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് തനുശ്രീ

നാനാ പടേക്കര്‍, നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവരെ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നാണ് തനുശ്രീയുടെ ആവശ്യം.

Update: 2018-10-14 05:32 GMT
മീ ടൂ: നാനാ പടേക്കറെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് തനുശ്രീ
AddThis Website Tools
Advertising

നടന്‍ നാനാ പടേക്കര്‍ അടക്കമുള്ള നാല് പേരെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയമാക്കണമെന്ന് തനുശ്രീ ദത്ത. ബ്രെയിന്‍ മാപ്പിങ്, നുണപരിശോധന എന്നിവ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ തനുശ്രീയുടെ അഭിഭാഷകന്‍ നിതിന്‍ സദ്പുത് ഓഷിവാര പൊലീസിന് നല്‍കി.

നാനാ പടേക്കര്‍, നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവരെ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നാണ് തനുശ്രീയുടെ ആവശ്യം.

2008ല്‍ ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. ഇതിനു സാക്ഷികളുണ്ടെന്നും എന്നാല്‍ പേടികാരണമാണ് മുന്നോട്ടുവരാത്തതെന്നും നടി വ്യക്തമാക്കിയിരുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഷിവാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News