വിതച്ചതേ കൊയ്യൂ; എന്നെയും തിലകന്‍ ചേട്ടനെയും ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്; അമ്മയ്ക്കെതിരെ വിനയന്‍

അന്ന് ഞാന്‍ സംഘടനയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞുപരത്തി. 

Update: 2018-10-18 03:24 GMT
Advertising

താരസംഘടനയായ അമ്മക്കുള്ളില്‍ പടലപ്പിണക്കങ്ങള്‍ തുടരുകയാണ്. സംഘടനക്കുള്ളില്‍ തന്നെ പലരും തമ്മില്‍ തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നേരത്തെ ഇതെല്ലാം തുറന്നു പറഞ്ഞപ്പോഴും പ്രതികരിച്ചപ്പോഴും സംഘടനയിലുള്ളവരെല്ലാം തന്നെ ഒറ്റപ്പെടുത്തുകയായിരുന്നെന്ന് വിനയന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'വിതച്ചതേ കൊയ്യൂ എന്നതിന്റെ തെളിവാണ് ഇന്ന് താരസംഘടനക്കുള്ളില്‍ നടക്കുന്നത്. എന്നെയും തിലകന്‍ ചേട്ടനേയുമൊക്കെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ഈ സംഘടനയും സൂപ്പര്‍ താരങ്ങളും. അന്ന് ഞാന്‍ സംഘടനയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞുപരത്തി. എന്റെ തൊഴില്‍ ചെയ്യാനുള്ള അവകാശം വരെ എടുത്തുമാറ്റി. എല്ലാവരേയും എന്നില്‍ നിന്നകറ്റി'- വിനയന്‍ പറയുന്നു.

വിനയനോടും തിലകനോടും ഇത്തരത്തില്‍ പെരുമാറിയവര്‍ ഇപ്പോള്‍ ദിലീപിന് ജോലി ചെയ്യാനുള്ള അവകാശമുണ്ടെന്ന് വാദിക്കുകയാണ്. അതും ക്രിമിനല്‍ കേസ് നിലനില്‍ക്കുമ്പോള്‍. 'ഇപ്പോള്‍ അവര്‍ പറയുന്നു, ദിലീപിന് ജോലി ചെയ്യാനുള്ള അവകാശമുണ്ടെന്ന്. അയാള്‍ സിനിമയില്‍ അഭിനയിക്കട്ടേ എന്ന്. അപ്പോള്‍ എനിക്കും തിലകന്‍ ചേട്ടനുമൊന്നും തൊഴില്‍ ചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ലേ?

എത്രപേരെ അവര്‍ പ്രത്യക്ഷമായും പരോക്ഷമായും സിനിമയില്‍ നിന്ന് വിലക്കി. എത്രപേരെ ഇവര്‍ സിനിമയില്‍ നിന്നകറ്റി നിര്‍ത്തി. ഇല്ലായ്മ ചെയ്തു. ഇപ്പോഴത്തെ സംഭവ വികാസങ്ങളൊക്കെ കണ്ട് ഞാന്‍ സ്വയം ആനന്ദിക്കുകയാണ്' വിനയന്‍ പറഞ്ഞു. യാദവ വംശത്തിലെ ശാപം പോലെ ഇവര്‍ പരസ്പരം തമ്മിത്തല്ലി നശിക്കുകയാണെന്നാണ് വിനയന്‍ പറയുന്നത്. ഇന്നലത്തെ സിദ്ദിഖിന്റെ വാര്‍ത്ത സമ്മേളനവും ഇന്ന് സിദ്ദിഖിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയുമെല്ലാം ശരിക്കും നാടകം കളിയല്ലേ? ജനങ്ങള്‍ക്ക് ഇതൊന്നും മനസിലാകില്ലെന്നാണോ ഇവരുടെ വിചാരം.

മോഹന്‍ലാല്‍ പ്രാപ്തിയുള്ള ആളാണ്. അയാള്‍ക്ക് ആരുടേയും മുഖം നോക്കേണ്ട കാര്യമില്ല, പ്രീതിപ്പെടുത്തുകയും വേണ്ട. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ വിചാരിച്ചാല്‍ പ്രശന്ങ്ങള്‍ പരിഹിക്കാനാകും. പക്ഷെ, അദ്ദേഹം അത് ചെയ്യുമോ എന്നാണ് ഇനി നോക്കിക്കാണേണ്ടത്'- വിനയന്‍ പറയുന്നു.

ये भी पà¥�ें- ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ മണിയുടെ മരണകാരണം ചിത്രീകരിച്ചിരിക്കുന്നത് തന്റെ മാത്രം വ്യാഖ്യാനമായി കണക്കാക്കണമെന്ന് വിനയന്‍ 

ये भी पà¥�ें- മുകേഷ് നിങ്ങളൊരു മഹാന്‍ തന്നെ, എങ്ങിനെയാണ് ഇത്രയും വല്യ പാരവെപ്പുകാരനും മനുഷ്യത്വഹീനനും ആകാന്‍ കഴിയുന്നതെന്ന് വിനയന്‍ 

ये भी पà¥�ें- ഇനിയും ധാരാളം സംസാരിക്കുന്ന തെളിവുകളും അനുഭവങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട്: സംവിധായകന്‍ വിനയന്‍

Tags:    

Similar News