‘ദ കിഡ് ഹു വുഡ് ബീ കിങ്’; കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി വീണ്ടും ഒരു ഹോളീവുഡ് ചിത്രം
കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി ഹോളീവുഡിൽ നിന്നും ഒരു ചിത്രം വരുന്നു. ‘ദ കിഡ് ഹു വുഡ് ബീ കിങ്’ എന്ന് പേരിട്ട സിനിമയിൽ നടനും സംവിധായകനുമായ ആൻഡി സെർക്കിസിന്റെ മകൻ ലൂയിസ് സർക്കിസ് ആണ് പ്രധാനവേഷത്തിൽ.
അലക്സ് എന്ന സാധാരണ വിദ്യാർഥിയിൽ നിന്നാണ് ‘ദ കിഡ് ഹു വുഡ് ബീ കിങി’ന്റെ കഥ ആരംഭിക്കുന്നത്. കിങ് ആർതറിന്റെ പ്രസിദ്ധമായ എക്സ്കലിബർ എന്ന വാൾ അലക്സിന്റെ കയ്യിൽ കിട്ടുന്നതോടെ അവന്റെ ജീവിതം മാറിമറിയുന്നു. ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു യുദ്ധത്തിന് വേണ്ടി അലക്സും സഹപാഠികളും ചേർന്ന് വട്ടമേശ സമ്മേളനം നടത്തുന്നു. പിന്നീടുള്ള സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്.
ജോ കോർണിഷ് ആണ് രചന നിർവഹിച്ച് ‘ദ കിഡ് ഹു വുഡ് ബീ കിങ്’ സംവിധാനം ചെയ്തത്. നടനും സംവിധായകനുമായ ആൻഡി സെർക്കിസിന്റെ മകൻ ലൂയിസ് സർക്കിസ് ആണ് അലക്സ് എന്ന കേന്ദ്രകഥാപാതമാകുന്നത്. മുതിർന്ന നടൻ പാട്രിക് സ്റ്റ്യുവർട്ടും പ്രധാനവേഷത്തിൽ സിനിമയിലുണ്ട്. അടുത്തവർഷം ജനുവരി 25ന് ‘ദ കിഡ് ഹു വുഡ് ബീ കിങ്’ തീയറ്ററുകളിലെത്തും