ദിലീപിന് ആശംസ; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് യുവ നടിമാര്‍
ദിലീപിനും കാവ്യ മാധ്യവനും പെണ്‍ കുഞ്ഞ് പിറന്നതിന് പിന്നാലെ ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് യുവ നടിമാര്‍. തമിഴ് സിനിമാ മാധ്യമ പ്രവര്‍ത്തക ശ്രീദേവി ശ്രീധറിന്റെ ട്വീറ്റിന് താഴെയാണ് തപ്‌സി പന്നു, ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, ശ്രീയ ശരണ്‍, രാകുല്‍ പ്രീത് എന്നിവരുടെ രൂക്ഷ പ്രതികരണം.
One of lovely couple #Dileep and #Kavya blessed with a baby girl Congrats 💐💐💐💐 ❤️ pic.twitter.com/OGXxkLwGJi
— sridevi sreedhar (@sridevisreedhar) October 19, 2018
'ഒരു നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന്റെ ക്രിമിനല്‍ റെക്കോര്‍ഡുള്ള നടന്‍ ദിലീപിനെ നിങ്ങള്‍ ആശംസിച്ചത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അക്രമണത്തിരയായ നടിക്ക് പിന്തുണ നല്‍കിയതിന് മലയാളം സിനിമയിലെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ അഭിനയിക്കാന്‍ പോലും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലെരു ട്വീറ്റ്. ഇത് വലിയ നാണക്കേട് തന്നെയാണ്’; ലക്ഷ്മി മാന്‍ചു മാധ്യമ പ്രവര്‍ത്തക ശ്രീദേവിയുടെ ട്വീറ്റിന് മറുപടി കുറിച്ചു.
Can’t believe u tagged that jerk #Dileep to be lovely who’s still on criminal records for getting an actress kidnapped & almost raped! Women in malayalam aren’t able to work cos they stood up against him..And here’s u & the media, least expected in favor of him! What a shame?!
— Lakshmi Manchu (@LakshmiManchu) October 20, 2018
‘കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. താന്‍ ചെയ്തതു പോലെ ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാള്‍ സത്യം ചെയ്യണം’; തപ്‌സി ട്വിറ്ററില്‍ കുറിച്ചു.
And please convey my wish to your friend for the baby GIRL and he should promise his DAUGHTER that he will never let any man do what he did to another woman.
— taapsee pannu (@taapsee) October 20, 2018
'മാധ്യമങ്ങള്‍ ഒരിക്കലും ഇത്തരം ആളുകളെ പുകഴ്ത്തരുത്. നിങ്ങള്‍ ഒരു നിലപാടെടുത്തില്ലെങ്കില്‍ പിന്നെ ആരാണ് എടുക്കുക?’; രാകുല്‍ പ്രീത് പ്രതികരിച്ചു.
@sridevisreedhar media should not be glorifying people like #dileep.. if v don’t take a stand then who will !! Unbelievable that a tweet like this comes from you ! Remember v r the change .. set examples ! https://t.co/Y6hxHeFSK0
— Rakul Preet (@Rakulpreet) October 20, 2018
ലക്ഷ്മിയെയും തപ്‌സിയെയും പിന്തുണച്ച് നടി റായി ലക്ഷ്മി രംഗത്തെത്തി. 'ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിത്. ഈ ട്വീറ്റ് അവരുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ലക്ഷ്മി പറഞ്ഞതിനെ ഞാനും പൂര്‍ണമായും പിന്തുണയ്ക്കുന്നു.'
This is totally unacceptable! I m with u on this Lakshmi 👍🙏 I have known her For long as a journalist for a lot of false reasons after this tweet shows wat a woman she is 🙄🤨! Not done. #sridevisreedhar https://t.co/qzZW9cV7Dv
— RAAI LAXMI (@iamlakshmirai) October 20, 2018
'ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച വ്യക്തിയാണ്. ഒരു സ്ത്രീ ആയിട്ടു കൂടി നിങ്ങള്‍ ഇയാളെ അഭിനന്ദിക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല'- ശ്രീയ ശരണ്‍ കുറിച്ചു.
@sridevisreedhar this man allegedly got a women raped. Being a women , you should be ashamed congratulating him. Supporting him ! I respected you Sri ! Can’t believe this. pic.twitter.com/dTNFzbxR3E
— Shriya Saran (@shriya1109) October 20, 2018