നമ്പി നാരായണനായി ആർ. മാധവൻ; റോക്കറ്റ്റി ടീസർ കാണാം
മലയാളികളുടെ അഭിമാനമായ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ റോക്കറ്റ്റിയുടെ ടീസർ പുറത്തിറങ്ങി. നമ്പി നാരായണനായി ആർ.മാധവൻ വേഷമിടുന്ന റോക്കറ്റ്റി നമ്പി നാരായണൻ തന്നെ എഴുതിയ 'Ready to Fire: How India & I survived the ISRO spy case’
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആർ.ഒ. ചാരക്കേസില്‍ തിരുവനന്തപുരം ഐ.എസ്.ആർ.ഒ യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാരനും ഡോ.നമ്പി നാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം. തുടർന്ന് 1994 നവംബർ 30ന് നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നമ്പി നാരായണന്‍റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കസ്റ്റഡിയില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നെന്നും നിരപരാധിയാണെന്നും വിധിച്ച സുപ്രീം കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചിരുന്നു.
ये à¤à¥€ पà¥�ें- ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി; നമ്പി നാരായണന്‍റെ പ്രതികരണം..
ആനന്ദ് മഹാദേവനും ആർ. മാധവനും ചേർന്ന് സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.