സീറോ ട്രെയ്ലര്‍; മതവികാരം വ്രണപ്പെടുത്തിയതിന് ഷാരൂ ഖാനെതിരെ കേസ് 

Update: 2018-11-05 17:24 GMT
Advertising

സിക്ക് വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നായകന്‍ ഷാരൂഖ് ഖാനും സീറോ സിനിമയിലെ പിന്നണി പ്രവർത്തകർക്കുമെതിരെ ഡൽഹി അകാലിദൾ എം.എൽ.എ മജീന്ദർ സിങ് സിർസ കോടതിയിലേക്ക്. സിക്ക് വിഭാഗക്കാർ ഉപയോഗിക്കുന്ന സിക്ക് കാക്കാർ (കഠാര രൂപത്തിലുള്ള ആയുധം) സിക്കുകാരെ അവഹേളിക്കുന്ന രൂപത്തിൽ പോസ്റ്ററിൽ പ്രദർശിപ്പിച്ചു എന്നാരോപിച്ചാണ് കേസ്. സിക്ക് മതക്കാർ വളരെയധികം ബഹുമാനത്തോടെ കാണുന്ന ‘സിക്ക് കാക്കാർ’ വളരെ സാധാരണമായി പോസ്റ്ററിൽ കാണിച്ചത് ശരിയായില്ല എന്ന് മജീന്ദർ സിങ് സിർസ പറയുന്നു.

‘സിക്ക് മതവികാരത്തെ വ്രണപ്പെടുത്തുന്ന സീറോയുടെ പോസ്റ്റർ നായകൻ ഷാരൂഖ് ഖാനും സിനിമയുടെ നിർമാതാവ് ഗൗരി ഖാനും ഇടപെട്ട് പിൻവലിക്കണം’; മജീന്ദർ സിങ് സിർസ പറഞ്ഞു.

‘പോസ്റ്ററും പ്രൊമോയും പിൻവലിച്ചില്ലെങ്കിൽ സീറോ സിനിമക്കെതിരെ കേസെടുക്കാൻ ഞങ്ങൾ നിർബന്ധിതരാകും'; അദ്ദേഹം കൂട്ടി ചേർത്തു.

ഷാരൂഖ് ഖാനും അനുഷ്‌കാ ശർമയും, കത്രീന കൈഫും പ്രധാന വേഷത്തിലെത്തുന്ന സീറോയുടെ ട്രൈലെർ നവംബർ രണ്ടിനായിരുന്നു പുറത്തിറങ്ങിയത്.

Full View
Tags:    

Similar News