പ്രണവിനെ നായകനാക്കി ഐ.വി ശശിയുടെ മകന്‍ സംവിധാനരംഗത്തേക്ക്

സിനിമയുടെ തിരക്കഥയും അനി ശശിയുടേത് തന്നെയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് തീരുമാനമായിട്ടില്ല. 

Update: 2018-11-13 04:48 GMT
Advertising

പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെ മകന്‍ അനി ശശി സംവിധായകനാകുന്നു. ആക്ഷന്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകന്‍.സിനിമയുടെ തിരക്കഥയും അനി ശശിയുടേത് തന്നെയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് തീരുമാനമായിട്ടില്ല.

മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന പ്രിയദർശന്റെ
മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്
തിരക്കഥ രചിച്ചതും അനിയാണ്. 2010 മുതല്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ചുവരികയാണ് അനി. അനിയുടെ സഹോദരി അനുവും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.സിംഫണി,കാതല്‍ ഡോട്ട്.കോം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്
പ്രണവ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പീറ്റർ ഹെയിൻ ആക്ഷൻ ഒരുക്കുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമ്മിക്കുന്നത്.

Tags:    

Similar News