പ്രതിഷേധങ്ങള്‍ക്കാവില്ല ഇളയ ദളപതിയെ തളര്‍ത്താന്‍; 63ആം ചിത്രം ആറ്റ്ലിയുമൊത്ത്

വിജയുടെ 63ആം ചിത്രമാണിത്. ആറ്റ്‍ലിയുമൊത്തുള്ള മൂന്നാം ചിത്രവും.

Update: 2018-11-14 08:17 GMT
Advertising

സര്‍കാരിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ വിജയുടെ പുതിയ സിനിമ സംബന്ധിച്ച സൂചനകള്‍ പുറത്ത്. എ.ജി.എസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ ആറ്റ്‍ലിയാണ് ചിത്രം സംവിധാനം ചെയ്യുക.

സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എ.ജി.എസ് എന്‍റര്‍ടെയിന്‍മെന്‍റിലെ അര്‍ച്ചന കലാപതിയാണ് പുതിയ സിനിമയുടെ സൂചന നല്‍കി ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

വിജയുടെ 63ആം ചിത്രമാണിത്. ആറ്റ്‍ലിയുമൊത്തുള്ള മൂന്നാം ചിത്രവും. തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ചത്. സര്‍കാരിനെ പോലെ മെര്‍സലും വിവാദമായിരുന്നു. ജി.എസ്.ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരാണ് ചിത്രത്തിനെതിരെ തിരിഞ്ഞത്.

പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്ത വര്‍ഷം ജനുവരിയില്‍ തുടങ്ങുമെന്നാണ് വിവരം. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.

Tags:    

Similar News