ബ്രഹ്മാണ്ഡചിത്രം 2.0ന് കേരളത്തിലും റിലീസ്; വിതരണാവകാശം വിറ്റ് പോയത് റെക്കോര്‍ഡ് തുകക്ക് 

കേരളത്തില്‍ വെെഡ് റിലീസ് ഒരുക്കുന്ന മുളകുപാടം ഫിലിംസ് ഏകദേശം 450 തീയറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്.

Update: 2018-11-16 07:16 GMT
Advertising

ബ്രഹ്മാണ്ഡ ചിത്രം യന്തിരൻ 2 മലയാളത്തിൽ റിലീസിനെത്തിക്കാൻ ഒരുങ്ങുകയാണ് ടോമിച്ചൻ മുളകുപാടം. ശങ്കർ–രജനികാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 2.0ന്റെ വിതരണാവകാശം പതിനഞ്ച് കോടിക്ക് മുകളിൽ നൽകി മുളകുപാടം ഫിലിംസ് സ്വന്തമാക്കിയതായാണ് വാർത്ത. 600 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം നവംബർ 29നാണ് തീയറ്ററുകളിലെത്തുക.

കേരളത്തില്‍ വെെഡ് റിലീസ് ഒരുക്കുന്ന മുളകുപാടം ഫിലിംസ് ഏകദേശം 450 തീയറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. കേരളത്തിൽ ഒരു അന്യഭാഷ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിതരണാവകാശ തുക കൂടിയാണ് 2.0 യ്ക്കു ലഭിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ.

2010ൽ പുറത്തിറങ്ങിയ യന്തിരന്റെ തുടർച്ചയായ 2.0ൽ വല്ലനായി എത്തുന്നത് അക്ഷയ് കുമാറാണ്. രജനി ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. സുധാൻഷു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവരും അഭിനയിക്കുന്നുണ്ട്. നിരവ് ഷാ ഛായാഗ്രഹണവും എ.ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്. മുത്തുരാജ് ആണ് ആർട് ഡയറക്ഷൻ.

വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിനായി ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നുണ്ട്. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ത്രീഡിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് ആക്‌ഷൻ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ് വിഎഫ്എക്സ്.

Full View
Tags:    

Similar News