‘ഒടിയന്‍ കളി തുടങ്ങി’; ഐ.എം.ഡി.ബി പട്ടികയില്‍ ഒന്നാമത്

ഇന്ത്യയില്‍ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

Update: 2018-11-21 04:48 GMT
Advertising

പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിംഗ് വെബ്‌സൈറ്റായ ഐ.എം.ഡി.ബിയുടെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാമതായി ഒടിയന്‍. ഇന്ത്യയില്‍ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ശങ്കര്‍ – രജനി ബ്രഹ്മാണ്ഡ ചിത്രം ‘2.0’ യെയും ഷാരൂഖ് ചിത്രം ‘സീറോ’യെയും പിന്നിലാക്കിയാണ് ഒടിയന്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

#odiyan #odiyanrising

Posted by Manju Warrier on Tuesday, November 20, 2018

അതേസമയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒടിയനിലെ ലിറിക്കല്‍ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘കൊണ്ടോരാം…കൊണ്ടോരാം…’എന്ന് ആരംഭിക്കുന്ന ഗാനം യു ട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. ഡിജിറ്റലില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കേട്ട മലയാള ഗാനം എന്ന റെക്കോര്‍ഡും ഈ പാട്ടിന് സ്വന്തം. ശ്രേയ ഘോഷാലും സുദീപും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എം. ജയചന്ദ്രനാണ് സംഗീത സംവിധാനം. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍.

Full View

മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായെത്തുന്ന ഒടിയന്‍ ഡിസംബര്‍ 14നാണ് തിയറ്ററുകളിലെത്തുന്നത്. പരസ്യസംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഒടിയന്‍. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്,നരേന്‍, ഇന്നസെന്റ്,നെടുമുടി വേണു എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

ये भी पà¥�ें- കരിമ്പടം പുതച്ച് വീണ്ടും ഒടിയന്‍; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ये भी पà¥�ें- അമ്പ്രാട്ടിയുടെ ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കാന്‍ മാണിക്യനെത്തും.. ഒടിയനിലെ ആദ്യ ഗാനമെത്തി

ये भी पà¥�ें- ഒടിയന്‍ മാണിക്യന്‍ എന്തിന് കാശിയിലെത്തി? മോഹന്‍ലാല്‍ പറയുന്നു..

Tags:    

Similar News