ടൊവീനോ, ആസിഫ് അലി, പാര്‍വതി; ‘ഉയരെ’ മോഷന്‍ പോസ്റ്റര്‍ കാണാം
നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ബോബി-സഞ്ജയ് ടീമിന്‍റെതാണ്
Update: 2018-11-25 06:39 GMT
ടൊവീനോ തോമസ്, ആസിഫ് അലി, പാര്‍വതി എന്നിവര്‍ അഭിനയിക്കുന്ന ഉയരെ എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ആസിഡ് ആക്രമണത്തിനിരയായ പല്ലവിയുടെ കഥ പറയുന്ന ചിത്രമാണിത്. എസ്‌ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെര്‍ഗ, ഷെഗ്ന എന്നിവരാണ് നിര്‍മാതാക്കള്‍. പാര്‍വതിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ബോബി-സഞ്ജയ് ടീമിന്‍റെതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് മുകേഷ് മുരളീധരനാണ്. മഹേഷ് നാരായണന്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപീ സുന്ദറാണ്.