കിടിലന്‍ ലുക്കില്‍ ഷാഹിദ് കപൂര്‍;ഹിന്ദിയിലെ അര്‍ജ്ജുന്‍ റെഡ്ഡിയെ കാണാം

കബീർ സിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഷാഹിദിന്റെ കിടിലന്‍ ലുക്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Update: 2018-11-26 07:24 GMT
Advertising

തെന്നിന്ത്യയില്‍ പണം വാരിയ ചിത്രമായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ അര്‍ജ്ജുന്‍ റെഡ്ഡി. ഈ ഒരൊറ്റ ചിത്രത്തോടെ മലയാളത്തിലും വിജയ് ആരാധകരെ നേടി. ചിത്രം ബോളിവുഡിലേക്ക് കടക്കുമ്പോള്‍ നായകനാകുന്നത് ഷാഹിദ് കപൂറാണ്. കബീർ സിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഷാഹിദിന്റെ കിടിലന്‍ ലുക്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചിത്രത്തിന് വേണ്ടി താടിയും മീശയും വടിച്ച ഷാഹിദിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥിയായും യുവാവുമായി രണ്ട് ഗെറ്റപ്പുകളിലാണ് ഷാഹിദെത്തുന്നത്. തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി ഒരുക്കിയ സന്ദീപ് വെങ്ങ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. കൈറ അദ്വാനി, നിഖിത ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം അടുത്ത വര്‍ഷം ജൂണില്‍ പ്രദര്‍ശനത്തിനെത്തും.

ये भी पà¥�ें- അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിലും; കബീര്‍ സിങ് എന്ന് പേരിട്ട ചിത്രത്തില്‍ ഷാഹിദ് കപൂര്‍ നായകന്‍

ये भी पà¥�ें- ഹിന്ദിയില്‍ അര്‍ജുന്‍ റെഡ്ഡിയാവുക ഷാഹിദ് കപൂര്‍

Tags:    

Similar News