സിനിമ ലൊക്കേഷനുകളില്‍ പരാതിസെല്‍: ഡബ്ല്യു.സി.സി ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഡബ്ല്യു.സി.സിയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.
സിനിമ ലൊക്കേഷനുകളില്‍ ലൈംഗീകാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡബ്ല്യു.സി.സിക്ക് വേണ്ടി റിമാ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും.
അബുദാബിയില്‍ അടുത്തമാസം ഏഴിനു നടക്കുന്ന അമ്മ ഷോയ്ക്കും ആഭ്യന്തരപരാതി സമിതി കമ്മിറ്റി രൂപീകരിക്കണമെന്നും ഡബ്ല്യു.സി.സി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറുപതോളം കലാകാരന്‍മാര്‍ പങ്കടുക്കുന്ന ഷോയാണ് അബുദായില്‍ നടക്കുന്നത് പ്രത്യേകപദ്ധതിയായി കണ്ട് പരാതിസെല്‍ രൂപീകരിക്കണമെന്നാണ് ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്ങല്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഡബ്ല്യു.സി.സിയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു.
അമ്മ തൊഴില്‍ ദാതാക്കളുടെ സംഘടന അല്ലെന്നും അമ്മയില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു താര സംഘടനയുടെ നിലപാട്. സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളും ഇന്ന് നിലപാട് അറിയിച്ചേക്കും.