സര്‍ക്കാര്‍ സിനിമയുടെ പേരില്‍ തമിഴ്നാട് സര്‍ക്കാരിനോട് മാപ്പ് പറയില്ല; എ.ആര്‍. മുരുഗദോസ്

Update: 2018-11-29 14:57 GMT
Advertising

സര്‍ക്കാരിന്റെ വെല്‍ഫയര്‍ സ്കീമുകളെ സര്‍ക്കാര്‍ സിനിമയില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ തമിഴ്നാട് സര്‍ക്കാരിനോട് മാപ്പ് പറയില്ലെന്ന് എ.ആര്‍.മുരുഗദോസ്. വിജയ് നായകനായ സര്‍ക്കാര്‍ സിനിമക്കെതിരെ തമിഴ്നാട് എ.എെ.എ.ഡി.എം.കെ സര്‍ക്കാരും മന്ത്രിമാരും കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ഏറ്റവും അടുത്തായി മുരുഗദോസ് മാപ്പ് പറയണമെന്നും തമിഴ്നാട് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഞാനൊരിക്കലും സര്‍ക്കാരിന്റെ വെല്‍ഫയര്‍ സ്കീമുകളെ സര്‍ക്കാര്‍ സിനിമയില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ തമിഴ്നാട് സര്‍ക്കാരിനോട് മാപ്പ് പറയില്ല. ഇനി ഭാവിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കില്ലെന്നും ഞാന്‍ ഉറപ്പ് തരില്ല’; കത്തി സംവിധായകന്‍ പറഞ്ഞു.

ഒരു പ്രത്യേക രംഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ മിക്സി,ഗ്രൈയ്ന്‍ഡര്‍ എന്നിവ കത്തിക്കുന്നുണ്ട്.നിരവധി മന്ത്രിമാരാണ് ഈ രംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. പിന്നീട് നിര്‍മാതാക്കളെ വിളിച്ച് രംഗം നീക്കാനും ചില വാക്കുകള്‍ നിശബ്ദമാക്കാനും ശ്രമിച്ചു.

സര്‍ക്കാര്‍ സിനിമയെ പിന്തുണച്ച് കമല്‍ ഹസ്സന്‍ മുന്നോട്ട് വന്നിരുന്നു. ചിത്രത്തിന് സി.ബി.എഫ്.സിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും തമിഴ്നാട് സര്‍ക്കാരിന് ഇടപ്പെടാന്‍ കഴിയില്ലെന്നും പറഞ്ഞു. ഇത് ജനാധിപത്യമല്ല, ഫാഷിസത്തെ ഒരുപാട് മുന്നേ നാം തുരത്തിയതാണ്, ഇനിയും നമ്മള്‍ അത് ചെയ്യും; കമല്‍ ഹസ്സന്‍ പറഞ്ഞു.

അതേ സമയം പൊളിറ്റിക്കല്‍ ത്രില്ലറായ സര്‍ക്കാര്‍ ഇതു വരെ 250 കോടി ലോകമാകം വാരിയിട്ടുണ്ട്.

Tags:    

Similar News