നടന്‍ അര്‍ജ്ജുന്‍ അശോകന്‍ വിവാഹിതനായി
എറണാകുളം സ്വദേശിനി നിഖിത ഗണേശനാണ് വധു.
Update: 2018-12-03 04:46 GMT
നടന്‍ ഹരിശ്രീ അശോകന്റെ മകനും യുവതാരവുമായ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. എറണാകുളം സ്വദേശിനി നിഖിത ഗണേശനാണ് വധു. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരിയാണ് നിഖിത. ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം.
ഒക്ടോബര്‍ 21 ന് കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ജുനും നിഖിതയും വിവാഹിതരായത്. മോഹന്‍ലാല്‍, ജഗദീഷ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ഗണപതി, രജിഷ വിജയന്‍, നിരഞ്ജന അനൂപ് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അര്‍ജ്ജുന്‍ സിനിമയിലെത്തുന്നത്. പറവ, ബി.ടെക് എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധ നേടി.