മലയാളത്തില്‍ ഇതുപോലൊരു സിനിമ ഇനി ഉണ്ടാകുമോ എന്ന് സംശയം: സിദ്ദിഖ്
മലയാള സിനിമാ ചരിത്രത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സിനിമയാകും ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന് നടന്‍ സിദ്ദിഖ്. ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.
ഒരുപാട് വിശാലമായ കാന്‍വാസില്‍ എടുക്കുന്ന സിനിമയാണത്. 37 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്നു, ഓരോ ദിവസവും രാവിലെ ലൊക്കേഷനില്‍ പോകുന്നു, ഷൂട്ടിംഗ് നടക്കുന്നു. സ്വന്തം കഥാപാത്രം ചെയ്യുന്നു. പക്ഷെ ഈ സിനിമയില്‍ അങ്ങനല്ല. ഓരോ ദിവസവും സെറ്റിലെത്തുന്നത് വലിയ കൗതുകത്തോടെയാണ്. കപ്പല്‍ മുതല്‍ കടല്‍ വരെ ക്രിയേറ്റ് ചെയ്തിരിക്കുകയാണ്. ഓരോ ദിവസവും സെറ്റില്‍ വന്ന് നോക്കും ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നുവെന്ന്. ഓരോ ദിവസവും കൗതുകം തോന്നും. ഒരു ഹോളിവുഡ് സിനിമയുടെ തികവോടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയെന്നും സിദ്ദിഖ് പറഞ്ഞു.
മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ വന്ന കൌതുകത്തോടെയാണ് ഇതില്‍ അഭിനയിച്ചത്. കലാസംവിധാനമൊക്കെ അത്രയധികം മികച്ചതാണെന്നും സിദ്ദിഖ് പറഞ്ഞു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പട്ടുമരക്കാര്‍ എന്ന കഥാപാത്രമായാണ് സിദ്ദിഖ് ചിത്രത്തിലെത്തുന്നത്.