'തുണികൾ മോഷ്ടിച്ചിട്ടില്ല, ഗീതു മോഹന്‍ദാസ് കള്ളം പറയുന്നു; ഫോണ്‍ റെക്കോര്‍ഡിങ് പുറത്തുവിട്ട് കോസ്റ്റ്യൂം അസിസ്റ്റന്‍റ്

'നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങൾ. അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിൻവലിക്കണം.'

Update: 2020-07-09 13:40 GMT
Advertising

സിനിമാ വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യറിന് മറുപടി നല്‍കിയ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗവും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ വെളിപ്പെടുത്തലുമായി കോസ്റ്റ്യൂം അസിസ്റ്റന്‍റ്. ഇന്നലെ ആരോപണങ്ങള്‍ക്ക് ഗീതു മോഹന്‍ദാസ് നല്‍കിയ മറുപടി കളവാണെന്നും അവര്‍ പറഞ്ഞത് പോലെ തങ്ങള്‍ വസ്ത്രം മോഷ്ടിച്ചിട്ടില്ലെന്നും സ്റ്റെഫി സേവ്യറുടെ കോസ്റ്റ്യൂം അസിസ്റ്റന്‍റ് റാഫി കണ്ണാടിപറമ്പ് വ്യക്തമാക്കി. ഗീതുമോഹന്‍ദാസുമായുള്ള ഫോണ്‍ സംഭാഷണം സഹിതമാണ് റാഫി മറുപടി നല്‍കിയത്.

ये भी पà¥�ें- 'സ്റ്റെഫി' ജനിക്കുമ്പോള്‍ സിനിമയിൽ വന്ന ആളാണ്; പണം ചോദിച്ചപ്പോള്‍ ആ സംവിധായികയുടെ മാസ്സ് ഡയലോഗ്, ഡബ്യൂസിസിക്കെതിരെ പുതിയ ആരോപണം

'നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങൾ. അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിൻവലിക്കണം.'; റാഫി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ചിത്രീകരണം കഴിഞ്ഞ് ഒരുപാട് നാളുകള്‍ കഴിഞ്ഞാണ് അസിസ്റ്റന്‍റ് ബാറ്റ പോലും ലഭിച്ചതെന്നും അതിന്‍റെ വിവരങ്ങള്‍ തന്‍റെ പക്കലുണ്ടെന്നും റാഫി പറഞ്ഞു.

'കൂലി ചോദിക്കുമ്പോ ഞങ്ങൾ തുണികൾ മോഷ്ടിച്ചെന്നൊക്കെ മറ്റുളളവരെ തെറ്റിദ്ധരിപ്പിച്ച് ഇനിയെങ്കിലും സംസാരിക്കരുത്. വളരെ ആത്മാർഥമായി ഈ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാളാണ് താന്‍'; റാഫി കുറിച്ചു.

ये भी पà¥�ें- ഗീതു മോഹന്‍ദാസ് ആണ് ആ സംവിധായിക, ഞങ്ങള്‍ ജനിക്കുന്നതിന് മുമ്പ് സിനിമയില്‍ വന്ന നടിയെ എനിക്ക് പേടിയില്ല; വെളിപ്പെടുത്തലുമായി ഐഷ സുല്‍ത്താന

മൂത്തോന്‍ സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി നിശ്ചയിച്ച ശേഷം പ്രതിഫലം ചോദിച്ചപ്പോള്‍ ഒഴിവാക്കിയെന്ന് നേരത്തെ സ്റ്റെഫി സേവ്യര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് അയിഷ സുല്‍ത്താന എന്ന സഹസംവിധായിക ഇത് ആവര്‍ത്തിച്ച് ഗീതു മോഹന്‍ദാസിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

റാഫിയുടെ ഫേസ്ബുക്ക് കുറിപ്പ്

'നിങ്ങൾ പോയ ശേഷമാണ് എന്‍റെ ഡിസൈനർ മാക്സിമ ചെയ്ത വസ്ത്രങ്ങൾ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങൾ എടുത്തുകൊണ്ടുപോയതായി എന്‍റെ ടീം എന്നെ അറിയിച്ചത്. അത് തിരിച്ചു തരാതിരുന്നപ്പോൾ നിങ്ങളുടെ അസിസ്റ്റന്‍റിനോടാണ് മേൽ പറഞ്ഞ സംഭാഷണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്‍റ് നിങ്ങളുടെ മുഴുവൻ പേയ്‌മെന്‍റും നൽകി തീർപ്പാക്കുന്നതുവരെ വസ്ത്രങ്ങൾ മടക്കിനൽകില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നൽകിയ സമയത്തിനുള്ളിൽ തന്നെ, എന്‍റെ നിർമ്മാതാവ് എല്ലാ പേയ്‌മെന്റുകളും നൽകിയതുമാണ്. ( ഗീതു മോഹൻ ദാസ് മാഡത്തിൻ്റെ പോസ്റ്റിൽ നിന്ന് )

മാഡം,

ഇന്നലെ നിങ്ങൾ പോസ്റ്റിൽ സൂചിപ്പിച്ച ആ കോസ്റ്റ്യൂം ഡിസൈനറുടെ അസിസ്റ്റന്‍റ് ഞാനാണ്.

നിങ്ങളോടൊപ്പം ലക്ഷദ്വീപിൽ ഡിസൈനർ സ്റ്റെഫിയുടെ അസിസ്റ്റന്‍റ് ആയി ഞാനാണ് വന്നത്. (തെളിവുകൾ വേണമെങ്കിൽ ഹാജരാക്കാം). നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം, നിങ്ങളുടെ ഓഫീസിൽ, നിങ്ങളുടെ സാന്നിധ്യത്തിൽ ഞാനാണ് വന്നു കോസ്റ്റ്യൂം കളക്ട് ചെയ്തത്. ഇത് ചെയ്യാൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടതിന്‍റെ രേഖയാണ് വോയ്സ് നോട്ടായി താഴെ കൊടുത്തിരിക്കുന്നത്. ഇതിനെ കുറിച്ചാണ് നിങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് നിങ്ങളുടെ അറിവില്ലാതെ കോസ്റ്റ്യൂംസ് എടുത്തു കൊണ്ടു പോയതായി നിങ്ങൾ പറഞ്ഞത്. എന്നു വച്ചാൽ ഞാൻ നിങ്ങളുടെ കോസ്റ്റ്യൂംസ് മോഷ്ടിച്ചെന്ന്. മാഡം, നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങൾ. അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിൻവലിക്കണം. മാഡം പറഞ്ഞത് പ്രകാരം വാഷിംഗിനും, അയണിങ്ങിനുമായി ഞങ്ങളുടെ കൈവശം നിങ്ങൾ തന്നുവിട്ട കോസ്റ്റ്യൂം പിന്നീട് തുടർന്ന് ഉള്ള ജോലിയിൽ നിന്ന് ഞങ്ങളെയെല്ലാം മാറ്റി നിർത്തിയപ്പോൾ, നിങ്ങളുടെ ടീമിന്‍റെ കൈയ്യിൽ തിരിച്ചേല്‍പ്പിച്ചതും ഞാൻ തന്നെയാണ്. നിങ്ങളുടെ പോസ്റ്റിൽ പറഞ്ഞ പോലെ കൂലിയുടെ കാര്യത്തിൽ ഒരു വിലപേശലും നടന്നിട്ടില്ല.

നിങ്ങളുടെ ഷൂട്ടിംഗും കഴിഞ്ഞു എത്രയോ നാളുകൾ കഴിഞ്ഞാണ് എന്‍റെ അസിസ്റ്റന്‍റ് ബാറ്റ പോലും കിട്ടിയത്. (അതിന്‍റെ ബാങ്ക് ഡീറ്റൈൽസ് എന്‍റെ പക്കലുണ്ട്). പക്ഷേ നിങ്ങൾ പറയുന്നു' ഷൂട്ടിംഗിന് '2 ദിവസം' മുൻപേ എന്‍റെ ബാറ്റ തന്നുവെന്ന് ',എങ്കിൽ അതിന്‍റെ തെളിവുകൾ നിങ്ങളാണ് നൽകേണ്ടത്.

സിനിമ ഇറങ്ങി ഇത്രനാൾ കഴിഞ്ഞിട്ടും, എന്‍റെ ഡിസൈനറിനുള്ള കൂലിയോ ഞങ്ങൾ താമസിച്ച റൂമിന്‍റെ വാടക പോലുമോ നിങ്ങൾ നൽകിയിട്ടില്ല (ഈ പോസ്റ്റ് ഇടുന്നത് വരെയും.) ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് മാഡം ഇതൊക്കെ വീണ്ടും ഓർമ്മിപ്പിക്കുന്നത്. കൂലി ചോദിക്കുമ്പോ ഞങ്ങൾ തുണികൾ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച് ഇനിയെങ്കിലും സംസാരിക്കരുത്. വളരെ ആത്മാർഥമായി ഈ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. തുടർന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയിൽ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച് എഴുതേണ്ടി വന്നത്. നന്ദി മാഡം.

Full View
Tags:    

Similar News