'ഇനി ഇങ്ങനെയൊരു പിഴവുണ്ടാകില്ല': കാളിയായതില്‍ ക്ഷമ ചോദിച്ച് അനാര്‍ക്കലി മരക്കാര്‍

കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകളെന്ന് മനസ്സിലാക്കുന്നുവെന്ന് അനാര്‍ക്കലി

Update: 2020-07-10 08:14 GMT
ഇനി ഇങ്ങനെയൊരു പിഴവുണ്ടാകില്ല: കാളിയായതില്‍ ക്ഷമ ചോദിച്ച് അനാര്‍ക്കലി മരക്കാര്‍
AddThis Website Tools
Advertising

കാളി ഫോട്ടോ ഷൂട്ട് വിവാദത്തില്‍ പ്രതികരണവുമായി നടി അനാര്‍ക്കലി മരക്കാര്‍. കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകളെന്ന് മനസ്സിലാക്കുന്നുവെന്ന് അനാര്‍ക്കലി ഫേസ് ബുക്കില്‍ കുറിച്ചു. അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എല്ലാ വിമർശനവും അംഗീകരിക്കുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാം. ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ട് തന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അനാര്‍ക്കലി വ്യക്തമാക്കി.

ഫോട്ടോ ഷൂട്ടിന് ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അത് നടക്കാതെ പോയി. ശേഷം തീം മാറ്റി കാളി എന്നാക്കി അറിയിക്കുകയായിരുന്നു. പറ്റില്ല എന്ന് പറയാനായില്ല എന്നതാണ് തന്‍റെ പിഴവ്. അതിന്‍റെ രാഷ്ട്രീയ ശരികേടുകൾ മനസിലാവാഞ്ഞിട്ടല്ല. അപ്പോഴത്തെ സാഹചര്യത്തിൽ അതങ്ങ് ചെയ്തു കളയാം എന്ന് മാത്രമേ അലോചിച്ചുള്ളു. അതൊരു ന്യായമായിട്ട് കണക്കാക്കാൻ പോലും പറ്റില്ല എന്നറിയാം. പക്ഷെ അതാണ് വാസ്തവം. ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ലെന്ന് അനാര്‍ക്കലി വ്യക്തമാക്കി.

ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ് കാളി എന്ന പേരില്‍ ഫോട്ടോ ഷൂട്ട് ഒരുക്കിയത്. രണ്‍ജി പണിക്കറും അജു വര്‍ഗീയുമാണ് ഫോട്ടോഷൂട്ട് വീഡിയോ റിലീസ് ചെയ്തത്. തന്‍റെ പിഴവ് മനസ്സിലാക്കി ഫോട്ടോ ഷെയര്‍ ചെയ്യുകയോ പ്രമോട്ട് ചെയ്യുകയോ ഇല്ലെന്ന് ഫോട്ടോഗ്രാഫറെ അറിയിച്ചിട്ടുണ്ടെന്നും അനാര്‍ക്കലി പറഞ്ഞു.

സിനിമയില്‍ കറുത്ത സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പോലും വെളുത്ത സ്ത്രീകളെ മാത്രം പരിഗണിക്കുന്നതിനെതിരെയും കറുത്ത നിറമുള്ളവരെ മാറ്റിനിര്‍ത്തുന്നതിനെതിരെയും നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു. ഉറൂബിന്‍റെ രാച്ചിയമ്മ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍വതിയെയാണ് നായികയായി തീരുമാനിച്ചത്. 'കറുത്ത'' രാച്ചിയമ്മയെ 'വെളുത്ത' പാര്‍വതി അവതരിപ്പിക്കുന്നതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.

Full View

എല്ലാവർക്കും നമസ്കാരം, ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന...

Posted by Anarkali Marikar on Thursday, July 9, 2020
Tags:    

Similar News