'എന്‍റെ പുഞ്ചിരി അദ്ദേഹത്തിന്‍റെ കണ്ണ് നിറച്ചു'; ഹൃദയം തൊടുന്ന കുറിപ്പുമായി കനിഹ
ഇതൊരു ഫാൻസി ചിത്രമല്ല. ഏകദേശം 2 വർഷമായി എന്‍റെ വീടിനടുത്ത് സേവനമനുഷ്ഠിക്കുന്ന കോർപ്പറേഷൻ ക്ലീനർ രാമുവാണിത്
ലോക്ഡൌണ്‍ കാലത്തെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള നടിയാണ് കനിഹ. മികവാര്‍ന്ന വേഷങ്ങള്‍ മാത്രമല്ല നല്ലൊരു മനസിനുടമ കൂടിയാണ് താനെന്ന് തെളിയിക്കുകയാണ് കനിഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ. കോര്‍പ്പറേഷന്‍ ജീവനക്കാരനൊപ്പമുള്ള ചിത്രമാണ് കനിഹ പങ്കുവച്ചത്.
ये à¤à¥€ पà¥�ें- വിജനമായ വഴികള്‍, ശൂന്യമായ ഇടങ്ങള്‍; ശരിക്കും കരഞ്ഞുപോയെന്ന് നടി കനിഹ
''ഇതൊരു ഫാൻസി ചിത്രമല്ല. ഏകദേശം 2 വർഷമായി എന്‍റെ വീടിനടുത്ത് സേവനമനുഷ്ഠിക്കുന്ന കോർപ്പറേഷൻ ക്ലീനർ രാമുവാണിത്. ഇന്ന് ഞാൻ രാവിലെ പ്രഭാത നടത്തത്തിന് പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ പുഞ്ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു. എന്നാൽ, അദ്ദേഹത്തെ ഇത് കണ്ണീരിലാഴ്ത്തി. തന്‍റെ ജീവിതത്തിൽ ആരും തന്നെ ഒരിക്കലും അഭിവാദ്യം ചെയ്തിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. ‘ഞാൻ പണമോ ഭൗതികമായ കാര്യങ്ങളോ ഒന്നും പ്രതീക്ഷിക്കുന്നില്ല, മറിച്ച് ഞാൻ സേവിക്കുന്ന ആളുകളിൽ നിന്ന് കുറച്ച് മനുഷ്യത്വവും ഊഷ്മളതയും മാത്രമാണ് എനിക്ക് വേണ്ടത്’.അദ്ദേഹം പറയുന്നു. ചിലപ്പോൾ ഒരാളുടെ ദിവസം ധന്യമാക്കാൻ വേണ്ടതെല്ലാം പുഞ്ചിരിയിലോ, അഭിനന്ദനത്തിലോ അഭിവാദ്യത്തിലോ അടങ്ങിയിരിക്കുന്നു’- കനിഹ കുറിക്കുന്നു. തന്‍റെ കണ്ണില്‍ രാമുവാണ് താരമെന്നും കനിഹ കൂട്ടിച്ചേര്‍ത്തു. ഒപ്പം തങ്ങള്‍ ഇരുവരും മാസ്ക് ധരിച്ചിരുന്നുവെന്നും ഫോട്ടോക്ക് വേണ്ടി ഊരിമാറ്റിയതാണെന്നും കനിഹ പറയുന്നു.