മണിക്കൂറുകൾക്കുള്ളിൽ പത്തു കോടി കാഴ്ചക്കാർ; സായ് പല്ലവിയുടെ 'ലവ് സ്റ്റോറി' സൂപ്പർ ഹിറ്റ്
ടോളിവുഡ് ചരിത്രത്തിൽ ഏറ്റവും വേഗം പത്തു കോടി കാഴ്ചക്കാരെ നേടുന്ന ഗാനമായി ഇതു മാറി
മലയാളികളുടെ പ്രിയതാരം സായ് പല്ലവിയും നാഗചൈതന്യയും ഒരുമിക്കുന്ന 'ലവ് സ്റ്റോറി'യിലെ ലിറിക്കൽ വീഡിയോ സൂപ്പർ ഹിറ്റ്. പുറത്തിറക്കി മണിക്കൂറുകൾക്കകം ഒരു കോടി പേരാണ് ഗാനം കണ്ടത്. ടോളിവുഡ് ചരിത്രത്തിൽ ഏറ്റവും വേഗം ഒരു കോടി കാഴ്ചക്കാരെ നേടുന്ന ഗാനമായി ഇതു മാറി.
ഫെബ്രുവരി 28നാണ് സരംഗ ദരിയ യൂ ട്യൂബിൽ റിലീസ് ചെയ്തത്. പവൻ സിഎച്ച് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മംഗ്ലിയാണ്. സുദ്ദല അശോക് തേജയാണ് ഗാനരചയിതാവ്.
ചുരുങ്ങിയ കാലയളവിൽ നൂറു ദശലക്ഷം കാഴ്ചക്കാരെ നേടിയ മൂന്ന് ഗാനങ്ങളുടെ പട്ടികയിലാണ് സരംഗ ദരിയ ഇടംപിടിച്ചത്. ധനുഷ്-സായ് പല്ലവി ജോഡിയുടെ റൗഡി ബേബി, അല്ലു അർജുൻ-പൂജ ഹെഗ്‌ഡെ ജോഡിയുടെ ബട്ട ബൊമ്മ എന്നിവയാണ് മറ്റു രണ്ടു ഗാനങ്ങൾ. പത്തു കോടിയിലെത്താൻ റൗഡി ബേബിക്ക് 18 ദിവസവും ബട്ട ബൊമ്മയ്ക്ക് 38 ദിവസവും വേണ്ടി വന്നു.
ശേഖർ കമ്മുലയാണ് ചിത്രത്തിന്റെ സംവിധായകൻ. റാവു രമേഷ്, പൊസാനി കൃഷ്ണ മുരളി, രാജീവ് കണകാല, ദേവയാനി, ഈശ്വരി റാവു തുടങ്ങിയവരും പ്രധാന റോളിലെത്തുന്നു. ചിത്രം ഏപ്രിൽ 16ന് തിയേറ്ററുകളിലെത്തും.