വോട്ട് പാഴാക്കാതെ താരങ്ങളും; ചിത്രങ്ങള്‍
സിനിമാ രംഗത്തുള്ളവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പല പോളിംഗ് ബൂത്തുകള്‍ക്ക് മുന്നിലും അനുഭവപ്പെടുന്നത്. സിനിമാ രംഗത്തുള്ളവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു.
നടന്‍ ആസിഫലി തൊടുപുഴ കുമ്പംകല്ല് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ഭരണവും മികച്ച ഭരണവും വേണമെന്നും ആസിഫലി പറഞ്ഞു. നടന്‍മാരായ പൃഥ്വിരാജ് ഭാര്യ സുപ്രിയ, മണിയന്‍ പിള്ള രാജു, നീരജ് മാധവ്, ഗായിക സയനോര, സിതാര കൃഷ്ണകുമാര്‍, നടി രശ്മി സോമന്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി.
#vote 🗳 👆🏾
Posted by Neeraj Madhav on Monday, April 5, 2021
തമിഴകത്ത് ഇന്ധന വിലയില്‍ പ്രതിഷേധിച്ച് നടന്‍ വിജയ് സൈക്കിളിലാണ് വോട്ട് ചെയ്യാനെത്തിയത്. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മക്കളായ ശ്രുതിഹാസനും അക്ഷരക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. ചെന്നൈ തെയ്‌നാംപേട്ട് ഹൈ സ്കൂളിലായിരുന്നു മൂവര്‍ക്കും വോട്ട്.
തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ല മാരിസ് പോളിങ് ബൂത്തിലാണ് നടന്‍ രജനികാന്ത് വോട്ട് രേഖപ്പെടുത്തിയത്. നടന്‍ അജിത്ത് ഭാര്യ ശാലിനിക്കൊപ്പമാണ് വോട്ട് ചെയ്തത്.
Make it count! #VotingDay
Posted by Prithviraj Sukumaran on Monday, April 5, 2021
Yes! ✨👆🏽 #election2021 #vote #citizen #rights #mandatoryselfie
Posted by Sayanora Philip on Monday, April 5, 2021
Actor Ajith Kumar and his wife Shalini arrive at a polling booth in Thiruvanmiyur to cast their vote for #TamilNaduElections pic.twitter.com/8Q8Z8bmCvk
— ANI (@ANI) April 6, 2021
#Superstar #Rajnikanth, clicked at a polling booth as the actor came to cast his vote.#TamilNaduElections2021 #TNElections2021 #AssemblyElection2021 #Rajinikanth pic.twitter.com/6aQ9iAdlIL
— Bhuva (@bhuvan1190) April 6, 2021