ഫഹദ് ഫാസില്‍ ഇനി കമല്‍ഹാസന്‍റെ വില്ലന്‍; വിക്രം ആരംഭിക്കുന്നു...

ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വിക്രം

Update: 2021-04-08 14:26 GMT
ഫഹദ് ഫാസില്‍ ഇനി കമല്‍ഹാസന്‍റെ വില്ലന്‍; വിക്രം ആരംഭിക്കുന്നു...
AddThis Website Tools
Advertising

സിനിമാലോകം വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസന്‍ നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം വിക്രം. ഇപ്പോള്‍ മലയാളികളെ ആവേശത്തിലാക്കിക്കൊണ്ട് വിക്രമിന്‍റെ പുതിയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തും. ഫഹദ് തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദിന്‍റെ പുതിയ ചിത്രം ജോജിയുടെ പ്രമോഷന്റെ ഭാഗമായി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് വിക്രമില്‍ അഭിനയിക്കുന്ന കാര്യം ഫഹദ് അറിയിച്ചത്. താൻ വളരെ അധികം ആകാംഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിക്രമില്‍ ഫഹദ് അഭിനയിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കമല്‍ഹാസിന്റെ വില്ലനായാണ് ഫഹദ് എത്തുന്നത് എന്നാണ് വാര്‍ത്തകള്‍.

ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വിക്രം. വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്‌സ് എന്നീ തമിഴ് ചിത്രങ്ങളിലാണ് താരം മുമ്പ് അഭിനയിച്ചത്. കൂടാതെ അല്ലു അര്‍ജുന്റെ പുഷ്പയിലും ഫഹദ് വില്ലനായി എത്തുന്നുണ്ട്. കമല്‍ഹാസന്റെ പിറന്നാള്‍ ദിനത്തിലാണ് വില്ലന്‍ പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ മികച്ച കയ്യടി നേടിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News