"ആടുജീവിതം: മലയാളികൾ ഇന്ന് വരെ അനുഭവിക്കാത്ത ദൃശ്യവിസ്മയം തിയറ്ററുകളിലെത്തിയിട്ട് ഇത് നാൽപ്പതാം നാൾ..!
"ആടുജീവിതം" ഇന്നും ജീവിച്ചിരിക്കുന്ന നജീബെന്ന വ്യക്തിയുടെ സഹനത്തിന്റെയും അതിജീവനയിന്റെയും അയാളനുഭവിച്ച യഥാർഥ നോവിന്റെയുമെല്ലാം കഥയാണ്.
കഥപറച്ചിലിൽ കലാത്മകത സമ്മേളിക്കുന്ന സിനിമാറ്റിക് ബ്രില്യൻസിന്റെ പൂർണ്ണ രൂപമായാണ് മലയാളികളും മറ്റ് ലോകമെമ്പാടുമുള്ള സിനിമാ സ്നേഹികളും "ആടുജീവിതമെന്ന" സിനിമയെ കാണുന്നത്. ഇന്ന് വരെയും മലയാളി പ്രേക്ഷകർ തങ്ങളുടെ സ്വന്തം ഭാഷയിൽ അനുഭവിക്കാത്ത അതിഗംഭീര വിഷ്വൽ ട്രീറ്റാണ് ആടുജീവിത്തിലൂടെ ലോക മലയാളി പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. ഒടിടിയിലോ മറ്റൊ ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു കാലത്ത് മലയാളത്തിന്റെ "ചെമ്മീൻ", "പഴശ്ശിരാജ", "പടയോട്ടം" പോലുള്ള സിനിമകൾ പോലെ തിയേറ്ററിൽ തന്നെ പോയി കണ്ട് അതിന്റെ ഓരോ സീനിന്റെയും ദൃശ്യമികവ് നേരിട്ടനുഭവിക്കാൻ പാകത്തിലുള്ള മറ്റൊരു ചിത്രമാണ് ആടുജീവിതവും അത് കൊണ്ട് തന്നെയാവണം ഇത് നാൽപ്പതാം ദിവസവും നൂറിൽ പരം തിയേറ്ററുകളിൽ ചിത്രം സജീവമായി നില നിൽക്കുന്നതും.
റിലീസ് ചെയ്‌ത നിമിഷം മുതൽ, "ആടുജീവിതം" അതിൻ്റെ ഉജ്ജ്വലമായ ആഖ്യാനത്തിലൂടെയും ബ്ലെസ്സി എന്ന മനുഷ്യൻ മികച്ച രീതിയിൽ അതിനെ രൂപപ്പെടുത്തി പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുമ്പോൾ പിന്നെങ്ങനെ ഓരോ മനുഷ്യനും അതിലേക്കടുക്കാതിരിക്കും..?
ആഗോള തലത്തിൽപ്പോലും അവിടെയുള്ള പ്രേക്ഷരിൽ ഒരു ചലനമുണ്ടാക്കാനും , എന്നും പിന്നോക്കമാണെന്ന് അവർ പറഞ്ഞു കൊണ്ടിരുന്ന അതേ മലയാള സിനിമയുടെ അതിഗംഭീരമായ ദൃശ്യ മികവ് അന്താരാഷ്ട്ര തലത്തിൽ വാർത്തകളായി വരുവാനും ആ സന്തോഷം നമുക്കനുഭവിക്കാൻ ഒരാവസരമുണ്ടാവാനും ഒറ്റ കാരണമെയുള്ള.. അതാണ് ആടുജീവിതം.. !!
സാംസ്കാരിക അതിർവരമ്പുകൾ ഭേദിച്ച് സമൂഹത്തിൻ്റെ നാനാതുറകളിലുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളെ തൊടാനുള്ള കഴിവാണ് സിനിമയുടെ വിജയത്തിന് മറ്റൊരു കാരണം.
"ആടുജീവിതം" ഇന്നും ജീവിച്ചിരിക്കുന്ന നജീബെന്ന വ്യക്തിയുടെ സഹനത്തിന്റെയും അതിജീവനയിന്റെയും അയാളനുഭവിച്ച യഥാർഥ നോവിന്റെയുമെല്ലാം കഥയാണ്. ഓരോ വ്യക്തികളും അവർ കടന്നു പോകുന്ന എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ മുന്നോട്ട് കുതിക്കാൻ സ്വപ്നങ്ങളും പിന്നെ ഹൃദയത്തിനൊരൽപ്പം ദൃഢദ്ധതയും വേണമെന്നും എങ്കിൽ എല്ലാ മനുഷ്യർക്കും അവൻ നേരിടുന്ന ഏതൊരു പ്രയാസവും വളരെ മൃതുവായി കടന്നു പോവാൻ സാധിക്കുമെന്നും എല്ലാം സന്ദേശം കൂടി ഈ ചിത്രത്തിലുണ്ട്.. അത് തന്നെയാവും പകുതിയലധികം പ്രേക്ഷകനും ഈ സിനിമ അത്രമേൽ പ്രിയപ്പെട്ടതായി മാറിയത്..
പൃഥ്വിരാജ് സുകുമാരൻ്റെ നായക കഥാപാത്രത്തിന്റെ അതിസൂക്ഷ്മമായ അഭിനയ ചാതുര്യത്താൽ സിനിമ കാണുന്ന ഓരോ മനുഷ്യനും അവിടെ പൃഥ്വിരാജെന്ന നടനെ മറന്നു കൊണ്ട് അവർ യഥാർഥ നജീബിനെ ആ സ്ഥാനത്ത് പറിച്ചു നട്ടു.. ആദ്യം കണ്ണുകൾ കൊണ്ട് കാണാൻ തുടങ്ങിയ പ്രേക്ഷകർ സിനിമ അവസാനിക്കുമ്പോൾ മുഖത്തും കണ്ണിലും പറ്റിപ്പിടിച്ച കണ്ണീരിന്റെ നനവറിഞ്ഞത് കൊണ്ടാവണം തങ്ങൾ ഈ സിനിമ അത് വരെയും ഹൃദയം കൊണ്ടാണ് കണ്ടതെന്ന് വിശ്വസിക്കാൻ നിർബന്ധിതരായത്.
ഇക്കഴിഞ്ഞ ഒരുപാട് ദിവസങ്ങളായി നിരൂപകരും കാഴ്ചക്കാരും ഒരുപോലെ ചിത്രത്തെ പ്രശംസകളാൽ മൂടുന്നു . അതിലെ കഥപറയുന്ന രീതിയും , അതിനോടൊപ്പം മനുഷ്യന്റെ ചിന്താ മണ്ഡലങ്ങളിൽ ദൃശ്യമികവ് പകരാൻ പാകത്തിലുള്ള ഛായാഗ്രഹണം, പിന്നെ ഒന്ന് കൂടി പറഞ്ഞാൽ ഒരു വ്യക്തിയുടെയും ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതം .. ഇവയൊക്കെയും ആളുകൾ വാഴ്ത്തിപ്പാടി.
ആഹ്ലാദം മുതൽ നിരാശ വരെ അസംഖ്യം വികാരങ്ങൾ ഉണർത്താനുള്ള ആടുജീവിതമെന്ന സിനിമയുടെ അത്യപൂർവ്വമായ കഴിവ്, അല്ലെങ്കിൽ ബ്ലെസ്സി എന്ന കലാപ്രതിഭയുടെ സംവിധാന മികവിലുള്ള മാന്ത്രികത എന്ത് കൊണ്ടൊക്കെയോ ആടുജീവിതം ഒരിക്കൽ കണ്ട ഒരു വ്യക്തിയിൽ അതിന്റെ സ്ഥാനം ഒരു കാലത്തും പിന്നീട് വിട്ടൊഴിയാനും തയ്യാറല്ല.. അനുഭവിച്ചവരുടെ ഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചതങ്ങനെ തുടരും.!!
വരാനിരിക്കുന്ന തലമുറകൾക്കും ഓർമ്മിക്കാവുന്ന തരത്തിൽ ഒരു മാസ്റ്റർപീസ് സൃഷ്ടിക്കാൻ സാധിച്ചു എന്നതിനാലും ആ പടം ഇറങ്ങിയിട്ടിപ്പോൾ 40th ഡേ ഇപ്പോഴും 100! ൽ കൂടുതൽ തിയേറ്റുകൾ ..
ഈ വിജയത്തിന് എല്ലാ പ്രേഷകരോടും നന്ദി.