തുടക്കം മുതല്‍ ചിരിയുടെ മാലപ്പടക്കം; മധുര മനോഹര മോഹം പ്രക്ഷകരിലേക്ക്

കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യറുടെ ആദ്യ സംവിധാനസംരംഭമാണ് മധുര മനോഹര മോഹം

Update: 2023-06-16 12:57 GMT
Advertising

മലയാളി പ്രേക്ഷകർക്കിടയിൽ എന്നും മാർക്കറ്റുള്ളവയാണ് കുടുംബചിത്രങ്ങൾ. ഇത്തരം ചിത്രങ്ങൾക്ക് അകമഴിഞ്ഞ പിന്തുണയാണ് മലയാളി പ്രേക്ഷകർ നൽകാറ്. ജയറാം സത്യൻ അന്തിക്കാട് ടീമിന്റെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഈ ഗണത്തിൽപ്പെടുന്നവയായിരുന്നു. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് മറ്റൊരു മികച്ച കുടുംബ ചിത്രവുമായി എത്തിയിരിക്കുകയാണ് സ്‌റ്റെഫി സേവ്യറും സംഘവും. കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫിയുടെ ആദ്യ സംവിധാനസംരംഭം കൂടിയാണ് മധുര മനോഹര മോഹം.

പത്തനംതിട്ട ജില്ലയാണ് കഥയുടെ പശ്ചാത്തലം. പ്രദേശത്തെ പ്രബലമായൊരു നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ഒരു തറവാട്ടിൽ നടക്കുന്ന വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന കഥാ ഇതിവൃത്തം. ചെറിയ തമാശകളിലൂടെ അതീവ ഗൗരവകരമായ വിഷയം തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.

തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ചിരിക്കാനുള്ള വകയുണ്ട് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. നായകനായ ഷറഫുദ്ദീൻ മുതൽ ചെറിയ വേഷങ്ങളിൽ എത്തിയ ആർട്ടിസ്റ്റുകൾ പോലും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ബിന്ദു പണക്കരുടെ സിനിമ കരിയറിലെ ഒരു മികച്ച വേഷമാണ് ചിത്രത്തിലേത്.

മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. മലയാളത്തിൽ അടുത്തിടെ വന്ന പലവിധ കല്യാണച്ചിത്രങ്ങളിൽ അടയാളപ്പെടുത്തപ്പെടാവുന്ന തരത്തിലുള്ള ചിത്രമാണ് മധുര മനോഹര മോഹം. ഒരു പുതുമുഖ സംവിധായകയുടെ പതർച്ചയില്ലാതെയാണ് സ്റ്റെഫി സേവ്യർ ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News