അഞ്ചാം പാതിരക്ക് ശേഷം വീണ്ടും ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍
.ജയറാമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അബ്രഹാം ഓസ് ലർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
മിഥുന്‍ മാനുവല്‍ തോമസിന്‍റെ പുതിയ ചിത്രം 'അബ്രഹാം ഓസ് ലർ' ന്‍റെ ചിത്രീകരണം തൃശൂർ മിഷൻ ക്വാർട്ടേഴ്സിൽ ആരംഭിച്ചു.ജയറാമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അബ്രഹാം ഓസ് ലർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലും തെലുങ്കിലും സജീവ സാന്നിദ്ധ്യമായി മാറിയ ജയറാം അതിശക്തമായ ഒരു കഥാപാത്രത്തിലൂടെ മലയാളത്തിൽ തന്‍റെ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് അബ്രഹാം ഓസ് ലർ എന്ന കഥാപാത്രത്തിലൂടെ. ഡി.സി.പിയാണ് അബ്രഹാം ഓസ് ലർ.
ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ഇർഷാദ് എം.ഹസ്സൻ സ്വിച്ചോൺ കർമം നിർവഹിച്ചു കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. നെസ് ല ഇർഷാദ് ഫസ്റ്റ് ക്ലാപ്പും നൽകി. ജയറാം , മിഥുൻ മാനുവൽ തോമസ് തിരക്കഥാകൃത്ത്, ഡോക്ടർ രൺധീർ കൃഷ്ണൻ., ഛായാ ഗ്രാഹകൻ തേനി ഈശ്വർ, ശ്രീമതി കലാ മോഹൻ, എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.ജയറാമും സായ് കുമാറും പങ്കെടുക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്.
അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ് ലർ. മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം. ഒരു മരണത്തിന്‍റെ അന്വേഷണമാണ് ഈ ചിത്രം. ഈ മരണത്തിന്‍റെ അന്വേഷണമാണ് ജില്ലാ പൊലീസ് കമ്മീഷണർ അബ്രഹാം ഓസ്‌ലറിലൂടെ നടത്തുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ. ഒരു ക്രൈം ത്രില്ലറിന്‍റെ എല്ലാ ഉദ്വേഗവും നിലനിർത്തിയാണ് ഈ ചിത്രത്തിന്‍റെ അവതരണം. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റു താരങ്ങള്‍.
ഡോ. രൺധീർ കൃഷ്ണന്‍റെതാണ് തിരക്കഥ. സംഗീതം - മിഥുൻ മുകുന്ദ്. ഛായാഗ്രഹണം - തേനി ഈശ്വർ, എഡിറ്റിംഗ് - സൈജു ശ്രീധർ, കലാസംവിധാനം - ഗോകുൽദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - അരുൺ മനോഹർ. ക്രിയേറ്റീവ് ഡയറക്ടർ - പ്രിൻസ് ജോയ്. അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - റോബിൻ വർഗീസ് - രജീഷ് വേലായുധൻ. എക്സിക്യുട്ടീവ് - പ്രൊഡ്യൂസർ . ജോൺ മന്ത്രിക്കൽ. ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. നേരമ്പോക്കിന്‍റെ ബാനറിൽ ഇർഷാദ് എം.ഹസനും മിഥുൻ മാനുവൽ തോമസ്സും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി പൂർത്തിയാകും.