ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ കെൽപ്പുള്ള ആളാണ് രഞ്ജിത്തെന്ന് ദിലീപ്; ഇരുവരും ഒരേ വേദിയില്‍
ഫിയോകിന്‍റെ ജനറല്‍ ബോഡി യോഗത്തിനു ശേഷമായിരുന്നു ദിലീപിന്‍റെ പ്രതികരണം
ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്തും നടന്‍ ദിലീപും ഒരേ വേദിയില്‍. കൊച്ചിയില്‍ നടന്ന ഫിയോക്കിന്‍റെ ബൈലോ കമ്മിറ്റിയോഗത്തിന് ശേഷമുള്ള അനുമോദന ചടങ്ങിനാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ കെൽപ്പുള്ള ആളാണ് രഞ്ജിത്തെന്ന് ദിലീപ് പറഞ്ഞു. അദ്ദേഹം അതെല്ലാം ഭംഗിയായി കൈകാര്യം ചെയ്യുമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ഫിയോക്കിന്‍റെ ആജീവാനന്ത ചെയര്‍മാനാണ് ദിലീപ്.
തിയറ്റർ ഉടമകളുടെ പ്രശ്നങ്ങൾ സർക്കാരിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. കൂടുതല്‍ ഊര്‍ജ്ജസ്വലമായ ദിവസങ്ങള്‍ തിയറ്ററുകള്‍ക്ക് ഉണ്ടാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയോടൊപ്പവും സിനിമാക്കാരോടൊപ്പവും താനുണ്ടെന്ന് സംവിധായകന്‍ മധുപാല്‍ പറഞ്ഞു.
ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് നടി ഭാവനയെ ക്ഷണിച്ചത് താനാണെന്നു രഞ്ജിത് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ നടൻ ദിലീപിനെ ജയിലിൽ സന്ദർശിച്ചതുമായി ചേർത്തുവച്ച് രഞ്ജിത്തിനെതിരെ വിമര്‍ശനങ്ങളും ഉയർന്നിരുന്നു. വിനായകനും ഈ വിഷയത്തിൽ രഞ്ജിത്തിനെത്തിരെ പ്രതികരിച്ചിരുന്നു. രഞ്ജിത്ത് മുൻപു ജയിലിലെത്തി ദിലീപിനെ കണ്ടു മടങ്ങുന്ന ചിത്രം വിനായകൻ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.ഇതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോള്‍ 'ഞാൻ ഇട്ട പോസ്റ്റ് രഞ്ജിത്തിനു കൊണ്ടു, ഞാന്‍ കണ്ടു. ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും. മനഃപൂര്‍വം തന്നെ ഇടുന്നതാണ് അതൊക്കെ, വിമര്‍ശനം ഉള്ളതുകൊണ്ടാണല്ലോ പോസ്റ്റ് ഇടുന്നത്.' എന്നായിരുന്നു രഞ്ജിത്തിന്‍റെ പേരെടുത്തു പറഞ്ഞ് വിനായകന്റെ പ്രതികരണം. തന്നെ ഉദ്ദേശിച്ചാണ് എറിഞ്ഞതെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്‍റെ ദേഹത്ത് കൊള്ളില്ല. ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ആദ്യം മനസ്സിലാക്കിയാല്‍ നന്ന് എന്നുമായിരുന്നു രഞ്ജിത്തിന്‍റെ പ്രതികരണം.