കത്തികൾക്കും കഠാരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടമെന്ന് തിരിച്ചറിയുക: ഹരീഷ് പേരടി

തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചാണ് ഹരീഷ് പേരടിയുടെ പ്രതികരണം

Update: 2021-08-25 11:19 GMT
Advertising

സംസ്ഥാനത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

"കോളജിൽ പഠിക്കുമ്പോൾ കത്തികൾക്കും കഠാരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. സ്വയംതിരുത്തുക. ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വർഷമായി. ആത്മകഥകളിലെ ധീരൻമാരെ ഇനി നിങ്ങൾ കഥകൾ കണ്ണാടിയിൽ നോക്കി പറയുക. സ്വയം ആസ്വദിക്കുക. സന്തോഷിക്കുക. എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ. പക്ഷേ കുടുംബം പോറ്റണം. അതിനുള്ള അവകാശമുണ്ട്. ഇന്നത്തെ ടിപിആര്‍ 18.04 ശതമാനം. ലാൽ സലാം"- എന്നാണ് ഹരീഷ് പേരടിയുടെ പ്രതികരണം. 

കോളേജിൽ പഠിക്കുമ്പോൾ കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന്...

Posted by Hareesh Peradi on Tuesday, August 24, 2021

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News