'എല്ലാ കാലത്തും ഇങ്ങനെയൊക്കെ നടക്കും; എരിവും പുളിയുമൊക്കെ വേണ്ടേ'-ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇന്ദ്രൻസ്

''ഞാൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. വിഷയത്തിൽ കൂടുതലൊന്നും അറിയില്ല. എന്തെങ്കിലുമൊക്കെ പറയേണ്ടേ. അതുകൊണ്ടാണ് പ്രതികരിച്ചത്.''

Update: 2024-08-24 04:27 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. എല്ലാ കാലത്തും ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കും. എരിവും പുളിയുമൊക്കെ വേണ്ടേ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നടന്റെ പ്രതികരണം. ഇതിൽ സിനിമക്കാർക്ക് ഒന്നും സംഭവിക്കില്ലെന്നും എന്നാൽ, പരാതിയിൽ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുമായിരിക്കുമെന്നും ഇന്ദ്രൻസ് പറഞ്ഞു.

ഞാൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. വിഷയത്തിൽ കൂടുതലൊന്നും അറിയില്ല. എന്തെങ്കിലുമൊക്കെ പറയേണ്ടേ. അതുകൊണ്ടാണ് പ്രതികരിച്ചത്. സംസാരിച്ചില്ലെങ്കിൽ മിണ്ടാതെ പോയി എന്നു പറയും. റിപ്പോർട്ടിൽ വേണ്ടത് സർക്കാർ ചെയ്യുമായിരിക്കും. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്ക് ഏതു മേഖലയിലാണെങ്കിലും നടപടി ആവശ്യമാണ്. റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്നും ഇന്ദ്രൻസ് പറഞ്ഞു.

സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തിൽ, തനിക്കു മലയാളി നടികളെ പോലും അറിയില്ലെന്നായിരുന്നു ഇന്ദ്രൻസ് പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം പേരിൽ എന്തെങ്കിലുമൊക്കെ പറയാമല്ലോ. നേതൃസ്ഥാനത്തുനിൽക്കുന്നവരെ കുറിച്ച് വിരൽചൂണ്ടുമ്പോഴല്ലേ പെട്ടെന്നു അറിയപ്പെടുക എന്നു പറഞ്ഞ അദ്ദേഹം, പരാതികളിൽ നടപടിയുണ്ടാകുമെന്നാണു ശുഭപ്രതീക്ഷയെന്നും വ്യക്തമാക്കി.

ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനായി എത്തിയതായിരുന്നു ഇന്ദ്രൻസ്. ഇതിനിടയിലാണു മാധ്യമങ്ങളോട് സംസാരിച്ചത്.

Full View

Summary: Actor Indrans reacts to the Hema committee reportActor Indrans reacts to the Hema committee report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News