നടൻ ജോജു ജോർജ് 5000 രൂപ പിഴ അടച്ചു

തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് ജോജു ഉറപ്പ് നൽകി

Update: 2022-05-30 13:20 GMT
Editor : ijas
Advertising

ഇടുക്കി: വാഗമണിലെ തേയില തോട്ടത്തില്‍ അനുമതിയില്ലാതെ ഓഫ് റോഡ് റേസിങ് നടത്തിയ കേസില്‍ നടൻ ജോജു ജോർജ് പിഴ അടച്ചു.മോട്ടോർ വാഹന വകുപ്പ് ആണ് 5000 രൂപ പിഴ ഈടാക്കിയത്.അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റൈഡിൽ പങ്കെടുത്തതിനുമാണ് പിഴ. തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് ജോജു ഉറപ്പ് നൽകി. റൈഡിൽ പങ്കെടുത്തത് നിയമ വിരുദ്ധം ആണെന്ന് അറിയില്ലായിരുന്നുവെന്നായിരുന്നു ജോജുവിൻ്റെ മൊഴി. മൊഴി പരിഗണിച്ചാണ് ലൈസൻസ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആർ.ടി.ഒ ആർ രമണൻ പറഞ്ഞു.

ഇതിനിടെ പരിപാടിയിൽ പങ്കെടുത്ത 12 പേർക്ക് വാഗമൺ പൊലീസ് നോട്ടീസയച്ചു. നാലുപേർ നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു. കെ.എസ്.യു ജില്ല പ്രസിഡന്‍റ് ടോണി തോമസിന്‍റെ പരാതിയിലാണ് ജോജു‍ ജോർജ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. നടൻ ഓഫ് റോഡ് റേസിങ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Actor Joju George has been fined Rs 5,000

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News