നടൻ ലുക്മാൻ വിവാഹിതനാകുന്നു

ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരിൽ വെച്ചാണ് വിവാഹം

Update: 2022-02-17 10:26 GMT
Editor : abs | By : Web Desk
നടൻ ലുക്മാൻ വിവാഹിതനാകുന്നു
AddThis Website Tools
Advertising

സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടൻ ലുക്മാൻ വിവാഹിതനാവുന്നു. ജുമൈമയാണ് വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരിൽ വെച്ചാണ് വിവാഹം.

മുഹ്‌സിൻ പെരാരി സംവിധാനം ചെയ്ത 'കെഎൽ 10 പത്ത്' സിനിമയിലാണ് നടൻ ശ്രദ്ധ നേടിയത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയർ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത 'ഉണ്ട' എന്ന സിനിമയിലെ ബിജു കുമാർ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത 'ഓപ്പറേഷൻ ജാവ'യിലൂടെ നായക വേഷത്തിലുമെത്തി. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അർച്ചന 31 നോട്ടൗട്ട് ആണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Tags:    

Writer - abs

contributor

Editor - abs

contributor

Web Desk

By - Web Desk

contributor

Similar News