നടൻ സുദേവ് നായർ വിവാഹിതനായി

ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

Update: 2024-02-19 10:50 GMT
Editor : Jaisy Thomas | By : Web Desk

സുദേവ് നായരും അമര്‍ദീപും

Advertising

തൃശൂര്‍: നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

സൗമിക് സെൻ സംവിധാനം ചെയ്ത് 2014ൽ ഇറങ്ങിയ ഗുലാബ് ഗാംഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സുദേവ് സിനിമയിൽ എത്തുന്നത്. 2014ല്‍ പുറത്തിറങ്ങിയ മൈ ലൈഫ് പാര്‍ട്നര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. അനാര്‍ക്കലി, കരിങ്കുന്നം സിക്സ് എസ്, എസ്ര, കായംകുളം കൊച്ചുണ്ണി, ഭീഷ്മ പര്‍വം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

മലയാളിയായ സുദേവ് മുംബൈയിലാണ് ജനിച്ചതും വളര്‍ന്നതും. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദവും സുദേവ് നേടിയിട്ടുണ്ട്.ബ്രേക്ക് ഡാൻസ്, ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം സുദേവ് നായർ പരിശീലനം നേടിയിട്ടുണ്ട്.മോഡല്‍ കൂടിയാണ് സുദേവ് നായര്‍.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News