രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ട്രോളരുത്; ഫാന്‍സ് ക്ലബ് അംഗങ്ങളോട് വിജയ്
മുന്‍കാലങ്ങളില്‍ നടനെ വിമര്‍ശിക്കുന്നവരെ ട്രോളുന്ന ആരാധകര്‍ക്കാണ് വിജയ് താക്കീത് നല്‍കിയിരിക്കുന്നത്
രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സമൂഹമാധ്യമങ്ങളില്‍ ട്രോളരുതെന്ന് തന്‍റെ ആരാധകരോട് നടന്‍ വിജയ്. മുന്‍കാലങ്ങളില്‍ നടനെ വിമര്‍ശിക്കുന്നവരെ ട്രോളുന്ന ആരാധകര്‍ക്കാണ് വിജയ് താക്കീത് നല്‍കിയിരിക്കുന്നത്.
''രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കളിയാക്കുന്ന ട്രോളുകളോ മീമുകളോ പ്രസ്താവനകളോ പോസ്റ്ററുകളോ പങ്കുവയ്ക്കരുത്. ദളപതി വിജയുടെ നിർദ്ദേശപ്രകാരം, ഞങ്ങളുടെ ദളപതിയുടെ ഉപദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ആരെയും സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഞാൻ നിങ്ങളെ അറിയിക്കുന്നു'' വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ് മക്കള്‍ ഇയക്കം തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരുന്നു. 129 സീറ്റുകളിലാണ് വിജയ് ആരാധകര്‍ ജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടാണ് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ മത്സര കളത്തിലിറങ്ങിയത്. തമിഴ്‌നാട്ടിലെ ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് വിജയ് ഫാന്‍സ് മിന്നുന്ന ജയം നേടിയത്.
Thalapathy @actorvijay Sir @Jagadishbliss @RIAZtheboss pic.twitter.com/zuw6SOq8qZ
— Bussy Anand (@BussyAnand) April 6, 2022