നടി അമേയ മാത്യു വിവാഹിതയാകുന്നു
കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ
Update: 2023-05-24 06:58 GMT
കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി അമേയ മാത്യു വിവാഹിതയാകുന്നു. കിരൺ കാട്ടികാരനാണ് വരൻ. കഴിഞ്ഞ ദിവസം വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ അമേയ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. എന്നാൽ വരൻ ആരാണെന്ന് പറഞ്ഞിരുന്നില്ല. എന്നാൽ വിവാഹമോതിരം കൈമാറിയ ചിത്രം കിരണും പിന്നീട് ഇൻസ്റ്റയിൽ പങ്കുവയ്ക്കുകയായിരുന്നു.
'മോതിരങ്ങൾ പരസ്പരം കൈമാറി. ഞങ്ങളുടെ പ്രണയം എന്നേക്കുമായി വലയം ചെയ്തിരിക്കുന്നു' എന്ന കുറിപ്പോടെയാണ് അമേയ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. 'വാഗ്ദാനത്തിന്റെ നിമിഷം ' എന്ന കുറിപ്പോടെയാണ് കരൺ ചിത്രം പങ്കുവച്ചത്.
ആട് 2, ഒരു പഴയ ബോംബ് കഥ, ദി പ്രീസ്റ്റ്, തിമിരം, വുൾഫ് എന്നീ ചിത്രങ്ങളിൽ അമേയ അഭിനയിച്ചിട്ടുണ്ട്. അഞ്ചര ലക്ഷത്തിലേറെ പേരാണ് നടിയെ ഇൻസ്റ്റയിൽ പിന്തുടരുന്നത്. തിരുവനന്തപുരം സ്വദേശിനിയാണ്.