എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയ നടപടി; പിന്തുണയുമായി ഒമർ ലുലു

മാസം തോറും നഷ്ടം വരുന്ന എയർ ഇന്ത്യക്ക് വേണ്ടി ഇതുവരെ ചെലവഴിച്ച തുക നമ്മൾ എല്ലാവരും അടച്ച നികുതി പണമാണെന്നാണ് ഒമർ ലുലു പറയുന്നത്

Update: 2021-10-10 08:58 GMT
Editor : Midhun P | By : Web Desk
Advertising

എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയ നടപടിയെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒമർ പിന്തുണ അറിയിച്ചത്. എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയത് നല്ലതാണെന്നും നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ ഇത്തരത്തിൽ കൈമാറണമെന്നും ഒമർ പറയുന്നു. മാസം തോറും നഷ്ടം വരുന്ന എയർ ഇന്ത്യക്ക് വേണ്ടി ഇതുവരെ ചെലവഴിച്ച തുക നമ്മൾ എല്ലാവരും അടച്ച നികുതി പണമാണെന്നും സംവിധായകൻ പറയുന്നു. ഇനി ആ പണം രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ബിസിനസ്സും ഭരണവും രണ്ടാണെന്നും ഒമർ ലുലു ഓർമിപ്പിച്ചു.

Full View

18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറുന്നത്.  കൈമാറ്റം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ല്‍ ഇത് സര്‍ക്കാര്‍ ദേശസാത്കരിച്ചു. എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്സിന്റെ അന്‍പതു ശതമാനം ഓഹരിയും കൈമാറും. എയര്‍ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാന്‍ കേന്ദ്രം കഴിഞ്ഞ മാര്‍ച്ചിലായിരുന്നു തീരുമാനിച്ചത്. എയര്‍ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ടെന്ന് കേന്ദ്രം അന്ന് അറിയിച്ചിരുന്നു.


Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News