ആ മൂന്നേ മൂന്ന് സീൻ മതി , ജനം ഇന്നു തിരിച്ചറിയും; ഫ്ലഷ് സിനിമ കാണാന്‍ താനുണ്ടാകില്ലെന്ന് ഐഷ സുല്‍ത്താന

ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു

Update: 2023-06-16 05:53 GMT
Editor : Jaisy Thomas | By : Web Desk

ഐഷ സുല്‍ത്താന

Advertising

ഐഷ സുൽത്താന സംവിധാനം ചെയ്ത് ബീനാ കാസിം നിർമ്മിച്ച ' ഫ്ലഷ്' ഇന്ന് തിയറ്ററുകളിലെത്തുകയാണ്. എന്നാല്‍ ബീനാ കാസിമും ടീംസും ഇരുന്ന് പോസ്റ്റ്‌ മോർട്ടം നടത്തി പുറത്ത് ഇറക്കുന്ന ബോഡി കാണാൻ താൻ വരുന്നില്ലെന്ന് ഐഷ അറിയിച്ചു. താനീ സിനിമയിലൂടെ തുറന്ന് കാണിച്ചത് എന്താന്നുള്ളത് മുറിച്ചു മാറ്റാൻ സാധിക്കാത്ത മൂന്ന് സീനിൽ കൂടി ജനം ഇന്ന് തിരിച്ചറിയുമെന്നും സംവിധായിക ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ പരാമർശങ്ങൾ ഉള്ളത് കൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമാതാവ് തന്‍റെ സിനിമ തടഞ്ഞു വെക്കുന്നുവെന്ന് ഐഷ സുൽത്താനാ ആരോപിച്ചിരുന്നു. ഫ്ലഷ് ഈ മാസം 16ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ബീനാ കാസിം ആണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഐഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന് ജനം സിനിമ കണ്ട് തീരുമാനിക്കട്ടെ എന്നാണ് ബീനാ കാസിം പറഞ്ഞത്. അതു ബീനാം കാസിം മാത്രം തീരുമാനിച്ചാല്‍ മതിയോ എന്നായിരുന്നു ഐഷയുടെ ചോദ്യം. നീതി കിട്ടുന്നതു വരെ താന്‍ മുന്നോട്ടു പോകുമെന്നും ഐഷ പറഞ്ഞിരുന്നു. അതേസമയം സിനിമയുടെ റിലീസിനിടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിര്‍മാതാവും സംവിധായികയും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം നടക്കുകയാണ്.




ഐഷ സുല്‍ത്താനയുടെ കുറിപ്പ്

ബീനാ കാസിമും ടീംസും ഇരുന്ന് പോസ്റ്റ്‌ മോർട്ടം നടത്തി പുറത്ത് ഇറക്കുന്ന ബോഡി കാണാൻ ഞാൻ വരുന്നില്ല...എന്നാൽ ആ ബോഡി ഇന്ന് ജനം കാണും, ഞാൻ ഈ സിനിമയിലൂടെ തുറന്ന് കാണിച്ചത് എന്താന്നുള്ളത് ഈ സിനിമയിൽ നിങ്ങൾക്ക് മുറിച്ചു മാറ്റാൻ സാധിക്കാത്ത മൂന്ന് സീനിൽ കൂടി ജനം ഇന്ന് തിരിച്ചറിയും... ആ മൂന്നേ മൂന്ന് സീൻ മതി.

അത് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ളൊരു ജനതയാവും ഇന്നാ സിനിമ കാണൂക...എന്‍റെ കുഞ്ഞിനെ എന്‍റെ മുന്നിലിട്ട് വെട്ടിക്കൊല്ലുന്നത് കാണാനുള്ള മനസ്സ് എനിക്കില്ലാത്തത് കൊണ്ടാണ് ഞാൻ വരാത്തത്, അത് ഞാൻ നിങ്ങളുടെ മുന്നിൽ തോറ്റത് കൊണ്ടല്ല, എനിക്കും ഉള്ളത് ഒരു മനസ്സാണ് ഇന്ന് നിങ്ങൾക്ക് എന്നെ തകർക്കാൻ പറ്റിന്ന് വരുമായിരിക്കും, വെട്ടി നുറുക്കി എന്‍റെ കരിയർ നശിപ്പിക്കാൻ സാധിച്ചെന്നുമിരിക്കും. എന്നാൽ നിങ്ങൾ ഈ ചെയ്തതിനുള്ള മറുപടിയുമായിട്ട് ഒരിക്കൽ ഞാൻ തിരിച്ച് വരും...

ഫാസിസം തുലയട്ടെ 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News