ഇനിയും സ്ത്രീ ശിൽപം ലഭിച്ചാൽ ഉമ്മ നൽകി സ്വീകരിക്കും; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് അലന്‍സിയര്‍

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍രൂപത്തിലുള്ള പ്രതിമ നല്‍കി അപമാനിക്കരുതെന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്

Update: 2023-09-15 05:29 GMT
Editor : Jaisy Thomas | By : Web Desk

അലന്‍സിയര്‍

Advertising

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ അലന്‍സിയര്‍. പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് നടന്‍ മീഡിയവണിനോട് പറഞ്ഞു.

തെറ്റ് ചെയ്യാത്തിടത്തോളം മാപ്പ് പറയുന്ന കാര്യം നടക്കില്ല . ആണായ എനിക്ക് ആൺപ്രതിമ വേണം എന്നാണ് ആവശ്യം.  സമത്വം ഉദ്ദേശിച്ചാണ് ഞാൻ സംസാരിച്ചത്. സ്ത്രീ വിരുദ്ധത പറഞ്ഞിട്ടില്ല.രണ്ട് വിഭാഗത്തിനും വേണ്ടിയാണ് സംസാരിച്ചത്. അവാർഡ് നൽകിയ ശിൽപത്തിന് ഒരു വിലയുമില്ല. ഒരുവർഷം മാത്രം കാലാവധി ഉള്ള ശിൽപമാണത്.

ആറുപേർ തീരുമാനിക്കുന്നത് മാത്രമാണ് പുരസ്കാരം.ആണുങ്ങൾ അപമാനിക്കപ്പെടുന്നതിൽ സങ്കോചമുണ്ട്. എന്തുകൊണ്ടാണ് പെണ്ണുങ്ങളെ ശരീരം കാണിച്ചു വിൽക്കുന്നത്. 53 വർഷമായി സ്ത്രീ ശരീരത്തെ വിൽക്കുന്നു എന്ന് തോന്നാത്തത് എന്താണ്?ഇനിയും സ്ത്രീ ശിൽപം ലഭിച്ചാൽ ഉമ്മ നൽകി സ്വീകരിക്കും. വിഷയം സംബന്ധിച്ച് ഔദ്യോഗിക തലത്തിൽ ആരും ബന്ധപ്പെട്ടില്ല. അങ്ങനെ വിലക്കാൻ കഴിയുന്ന ആളല്ല താൻ. മാധ്യമങ്ങൾ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും അലന്‍സിയര്‍ ആരോപിച്ചു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍രൂപത്തിലുള്ള പ്രതിമ നല്‍കി അപമാനിക്കരുതെന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിന് സ്പെഷ്യല്‍ ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അലന്‍സിയര്‍. അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു.സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്.

ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡോക്കെ എല്ലാവര്‍ക്കും കൊടുത്തോളു, സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണം.ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍പ്രതിമ തന്ന് അപമാനിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും' അലന്‍സിയര്‍ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News