സ്‌ക്രീൻ ഡെയ്‌ലിയുടെ പെർഫോമൻസ് ഓഫ് ദി ഇയർ ആയി ആലിയ ഭട്ട്

സിനിമ നിരൂപകയായ വെൻഡി ഐഡ് അടക്കമുള്ള പ്രമുഖർ ആലിയയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്

Update: 2022-12-22 06:21 GMT
സ്‌ക്രീൻ ഡെയ്‌ലിയുടെ പെർഫോമൻസ് ഓഫ് ദി ഇയർ ആയി ആലിയ ഭട്ട്
AddThis Website Tools
Advertising

അന്താരാഷ്ട്ര ബ്രിട്ടീഷ് സിനിമ മാഗസിനായ സ്‌ക്രീൻ ഡെയ്‌ലിയുടെ പെർഫോമൻസ് ഓഫ് ദി ഇയർ ആയി ആലിയ ഭട്ട്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഗംഗുബായ് കത്യവാഡി എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഈ അംഗികാരം ആലിയയെ തേടി എത്തുന്നത്. ഗംഗുബായിലെ കഥാപാത്രത്തിന് ബ്രിട്ടനിലെ  ദേശീയ ദിനപത്രമായ ദി ഗാർഡിയനിൽ നിന്നും  മികച്ച പ്രകടനത്തിനുള്ള പുരസ്കാരവും ആലിയയെ തേടി എത്തിയിരുന്നു. 

സിനിമ നിരൂപകയായ വെൻഡി ഐഡ് അടക്കമുള്ള പ്രമുഖർ ആലിയയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെ വെൻഡി ഐഡിന് ആലിയ നന്ദി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗംഗുഭായ് കത്യവാഡി പ്രക്ഷകരിലേക്കെത്തുന്നത്. നിരൂപക വിജയത്തോടൊപ്പം സിനിമ വാണിജ്യ വിജയവും നേടിയിരുന്നു. ബോളിവുഡ് ഹംഗാമ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ മാത്രം 129 കോടി രൂപയാണ് സിനിമ നേടിയത്. ഗംഗുബായ് കത്യവാഡി, ആർ.ആർ.ആർ, ബ്രഹ്മാസ്ത്ര, ഡാർലിങ്ങ് എന്നീ സിനിമകളാണ് ആലിയയുടേതായി ഈ കൊല്ലം പുറത്തിറങ്ങിയത്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News